-
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡുകള്‍ അടച്ചു. ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് തീരുമാനം ബാധകമാവുക.
ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ സ്ട്രീറ്റ് നമ്പര്‍ ഒന്നിന്റെ വടക്കുഭാഗം മുതല്‍ സ്ട്രീറ്റ് നമ്പര്‍ 32ന്റെ തെക്കുഭാഗം വരെയുള്ള റോഡുകളും ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ കിഴക്കു ഭാഗം മുതല്‍ വാട്ടര്‍ ടാങ്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള റോഡുകളുമാണ് അടച്ചത്.
രാജ്യത്തിനകത്ത് ആദ്യം മൂന്ന് കൊറോണ രോഗബാധിതരെ കണ്ടെത്തിയത് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആയിരുന്നു. ഇവര്‍ ജോലി ചെയ്ത മാര്‍ക്കറ്റിലും താമസ സ്ഥലത്തും ചെന്ന് ഇവരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി. സാധാരണ തൊഴിലാളികളും ഇടതിങ്ങി താമസിക്കുന്നവരും ആയിരുന്നതിനാല്‍ നൂറുകണക്കിന് ആളുകളെ ക്വാറന്റൈന്‍ ചെയ്യേണ്ടിവന്നതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ 232 ലേബര്‍ ക്യാമ്പുകള്‍ അണുവിമുക്തമാക്കിയിരുന്നു. തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തിയ അധികൃതര്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ സാഹചര്യം ഉറപ്പു വരുത്തിയിട്ടുണ്ട്.
Content Highlights: Roads to the Industrial Area of Qatar have been closed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..