രാജ്യത്തിന്റെ ധൈഷണികപാരമ്പര്യം മർകസ് നോളജ് സിറ്റി വീണ്ടെടുക്കും- ഡോ അബ്ദുൽ ഹക്കീം അസ്ഹരി


എലൈറ്റ് മീറ്റ്

റിയാദ് : മസ്ജിദുകൾ പഠനകേന്ദ്രങ്ങളാക്കി ബ്രിട്ടീഷുകാർക്ക് മുന്നേ ചരിത്ര പഠനങ്ങൾ തുടങ്ങിയവരാണ് മുസ്ലിങ്ങൾ എന്ന് മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറും എസ്.വൈ.എസ്. കേരളാ ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി. മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദ് സംഘടിപ്പിച്ച എലൈറ്റ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുന്നതിനു മുന്നേ കോഴിക്കോട് കുറ്റിച്ചിറയിൽ മുപ്പത്തി രണ്ടോളം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ സ്ഥിരമായി കൂടിയിരിക്കുകയും അവിടെത്തെ മസ്ജിദ് കൾച്ചറൽ സെന്ററായി പ്രവർത്തിക്കുകയും വിവിധ വിഷയങ്ങൾ ചർച്ചാവിധേയമാക്കുകയും ചെയ്‌തിരുന്നു. അക്കാലത്ത് ഉടലെടുത്ത അറബി മലയാളം ഭാഷ, മലയാളക്കരയുടെ ധൈഷണിക മുന്നേറ്റത്തിന് വലിയ കാരണമായി മാറി. എന്നാൽ ബ്രിട്ടീഷുകാരുടെ ആഗമനത്തിനു ശേഷം അറബി മലയാളത്തിന്റെ പ്രാധാന്യം ഇല്ലാതാക്കി. ഇതിനായി അവർ സ്‌കൂളുകളുടെ നിലവാരം പതുക്കെ ഇല്ലാതാക്കുകയാരുന്നു. മർകസിന്റെ ആഗമനത്തോടെ, സാംസ്‌കാരിക പൈത്യകം തിരികെപിടിക്കാനുള്ള ശ്രമം ആരംഭിച്ചതായും നോളജ് സിറ്റിയുടെ വരവോടെ അത് പൂർണ്ണമാകുമെന്നും ഡോ ഹക്കീം അസ്ഹരി പറഞ്ഞു.

ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രടറിയും, നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂൾ ഡയറക്ടറുമായ ലുഖ്മാൻ പാഴൂർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലൂമാക്‌സ് ചെയർമാൻ നൗഷാദ് അബ്ദുൽ ഗഫൂർ, ഇസ്ര വാടാനപ്പള്ളി ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി എന്നിവർ ആശംസ അറിയിച്ചു.

Content Highlights: riyadh news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented