കേളി മുസാമിഅഃ ദവാദ്മി യൂണിറ്റ് സമ്മേളനം


കേളി മുസാമിഅഃ ഏരിയ ദവാദ്മി യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി മുസാമിഅഃ ഏരിയയിലെ ദവാദ്മി യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ധീരജ്‌ നഗറിൽ നടന്ന സമ്മേളനം മുസാമിഅഃ ഏരിയാ കമ്മിറ്റി അംഗം ജെറി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗം ബാബു സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഷാജി മൊയ്‌തീൻ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉമ്മർ പ്രവർത്തന, വരവ്-ചെലവു റിപ്പോർട്ടും, കേളി കേന്ദ്ര കമ്മിറ്റി അംഗം ഷമീർ പുലാമന്തോൾ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂണിറ്റ് സെക്രട്ടറി ഉമ്മർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗിരീഷ് രക്തസാക്ഷി പ്രമേയവും അഫ്‌സൽ അനുശോചന പ്രമേയവും, മുജീബ്, ഗിരീഷ്, റാഫി എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു.

ഏരിയ കമ്മറ്റി അംഗം നിസാറുദ്ധീൻ, മുസാമിഅഃ രക്ഷാധികാരി കമ്മിറ്റി അംഗം രാജേഷ്, റാഫി കുന്നിക്കോട് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് രാജേഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി ഉമ്മർ, ജോയിന്റ് സെക്രട്ടറി മുജീബ്, ട്രഷറർ അബ്ദുൽ സലാം, ജോയന്റ് ട്രഷറർ ഹംസ എന്നിവരെ പുതിയ ഭാരവാഹികളായും, മോഹനൻ, ബിനു.പി, അഫ്സൽ, ഗിരീഷ്.വി, സുനിൽ കുമാർ എന്നിവരെ എക്സികുട്ടീവ് അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിന്റെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മർ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Content Highlights: Riyadh news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented