സൗദി അറേബ്യയിലെ താപനില പൂജ്യത്തിലേക്ക് താഴുമെന്ന് റിപ്പോർട്ട്


By ജാഫറലി പാലക്കോട്

1 min read
Read later
Print
Share

Representative Image | Photo: Gettyimages.in

റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച അവസാനം വരെ താപനില ഗണ്യമായി താഴുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയുമെന്ന് എൻസിഎം അറിയിച്ചു. തബൂക്ക്, വടക്കൻ അതിർത്തി, ഹായിൽ, അൽ-ജൗഫ് മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില 3 ഡിഗ്രിയിൽ എത്തിയേക്കും. വടക്കൻ മേഖലയിലെ താപനിലയിലെ മാറ്റം അൽ-ഖസീം, അൽ-ഷർഖിയ, റിയാദ് മേഖലകളിലെ ചില ഭാഗങ്ങളിലേക്കുകൂടി വ്യാപിക്കും. അവിടെ കുറഞ്ഞ താപനില 4 ഡിഗ്രിയിലെത്തും.

ചൊവ്വാഴ്ച മുതൽ മക്ക, തബൂക്ക്, മദീന, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ-ഖസീം എന്നീ പ്രദേശങ്ങളിൽ പൊടിപടങ്ങളോടെ കാറ്റുവീശും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിലും റിയാദിലും ഇതിന്റെ ആഘാതം വ്യാപിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലായിരിക്കും. തുടർന്ന് ഇതിന്റെ ആഘാതം വ്യാഴം, വെള്ളി ദിവസങ്ങളിൽ മക്കയിലേക്കും വ്യാപിക്കും.

Content Highlights: Riyadh news

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
covid

1 min

കോവിഡ് ബാധിച്ച് ബഹ്റൈനില്‍ സ്വദേശി മരിച്ചു

Jan 15, 2021


shabana saleem

1 min

കോവിഡ് കാലത്തെ സേവനം; മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് യു.എ.ഇ.യുടെ ഗോള്‍ഡന്‍ വിസ

Jul 9, 2022


mathrubhumi

1 min

പ്രവാസികളുടെ ജീവന്‍ കൊണ്ട് സര്‍ക്കാര്‍ പന്താടരുത്- കെ.എം.സി.സി

Apr 10, 2020

Most Commented