കേളി അസീസിയ സിമന്റ് യൂണിറ്റ് സമ്മേളനം


.

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി അസീസിയ ഏരിയയിലെ സിമന്റ് യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷികൾ ഹഖ് മുഹമ്മദ്‌-മിദ്‌ലാജ് നഗറിൽ നടന്ന സമ്മേളനത്തിൽ യുണിറ്റ് ട്രഷറർ ബാബു സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഷാജി മൊയ്‌തീൻ അധ്യക്ഷതയും വഹിച്ചു. ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഷിബുതോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അലി പട്ടാമ്പി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബാബു വരവ്-ചെലവും, കേളി കേന്ദ്ര കമ്മിറ്റി അംഗം ജോഷി പെരിഞ്ഞനം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിന്റ് ട്രഷറർ ബോബി മാത്യു, അലിപട്ടാമ്പി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സജൻ, മൻസൂർ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഹസൻ പുന്നയൂർ, ട്രഷറർ സുഭാഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്, അജിത്, സജൻ, സൂരജ് എന്നിവർ സമ്മേളത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് ഷാജി മൊയ്തീൻ, സെക്രട്ടറി അലി പട്ടാമ്പി, ട്രഷറർ ബാബു എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അലി പട്ടാമ്പി സമ്മേളനത്തിന് നന്ദി പറഞ്ഞു.

Content Highlights: Riyadh news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented