പിരിച്ചുവിട്ട തൊഴിലാളിക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് റിയാദ് ലേബര്‍ കോടതി


ജാഫറലി പാലക്കോട്

.

റിയാദ്: കൃത്യമായ കാരണങ്ങളൊന്നും കൂടാതെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന് വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും പുറമെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് റിയാദ് ലേബര്‍ കോടതി ഉത്തരവിട്ടു.

കോടതി നടപടികളില്‍ തൊഴിലുടമ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിവിധി പുറപ്പെടുവിച്ചത്. വിധി അന്തിമമാണെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തൊഴിലുടമയ്ക്ക് അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു.

കമ്പനിയുടെ ഒരു ശാഖ അടച്ചുപൂട്ടിയത് കാരണം തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ ലേബര്‍ കോടതിയെ സമീപിച്ചതായിരുന്നു. തനിക്ക് സര്‍വീസ് അവസാനിച്ചാല്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റിയും ചില ശമ്പളവും സര്‍വീസ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതില്‍ തൊഴിലുടമ തയ്യാറാവാത്തത് തൊഴിലാളി കോടതിയെ ബോധ്യപ്പെടുത്തി. കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സര്‍വീസ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് അറിയിച്ച് ലഭിച്ച ഒരു കത്ത് ഹാജരാക്കികൊണ്ട് ജീവനക്കാരന്‍ തന്റെ അവകാശവാദം ശരിവെക്കുകയായിരുന്നു.

നിയമവിരുദ്ധമായ പിരിച്ചുവിടലിന് നഷ്ടപരിഹാരമായി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 77 അനുസരിച്ച് രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ വിഹിതത്തിന് തനിക്കവകാശമുണ്ടെന്ന് തൊഴിലാളി തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തൊഴിലാളിയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ ജഡ്ജി കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നജീസ് സെന്റര്‍ ഫോര്‍ ജുഡീഷ്യല്‍ സര്‍വീസസിന്റെ പോര്‍ട്ടലിലൂടെ ഇലക്ട്രോണിക് അറിയിപ്പ് നല്‍കിയിട്ടും കോടതിയുടെ നിര്‍ദ്ദേശം കമ്പനി അവഗണിക്കുകയായിരുന്നു. തുടര്‍ന്ന്, കമ്പനിയുടെ പ്രതികരണമില്ലായ്മയും ഹാജരാകാത്തതുമായ കാരണം തന്റെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കാന്‍ ജഡ്ജി വാദിയോട് ആവശ്യപ്പെട്ടു, അതിനാല്‍ വാദി ശരിയത്ത് നിയമം അനുശാസിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചു.

കൊടുത്തുവീടാനുള്ള മാസ വേതനം, തൊഴില്‍ നിയമം അനുസരിച്ച് ആദ്യത്തെ അഞ്ച് വര്‍ഷങ്ങളിലെ ഓരോ വര്‍ഷവും അര മാസത്തെ ശമ്പളത്തിന് തുല്യമായ സേവനാനന്തര ഗ്രാറ്റുവിറ്റിയും നിയമവിരുദ്ധമായ പിരിച്ചുവിടലിനുള്ള രണ്ട് മാസത്തെ മുഴുവന്‍ ശമ്പളവും സാമ്പത്തിക നഷ്ടപരിഹാരവും കമ്പനി നല്‍കണമെന്ന് ജഡ്ജി വിധിച്ചു.

തൊഴിലാളിയുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന വ്യവസ്ഥയോടെ സൗജന്യമായി തൊഴില്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു. ഒരു പുതിയ ജോലി നേടുന്നതിന് പ്രാപ്തനാക്കും വിധമായിരിക്കണം സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. തൊഴില്‍ അവസാനിച്ച തീയതി, വഹിച്ചിരുന്ന തൊഴില്‍, അവസാനമായി നേടിയ ശമ്പള തുക തുടങ്ങിയ വിശദാംശങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണം എന്നും ജഡ്ജി വിധിച്ചു.

Content Highlights: Riyadh, Labour Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented