'ആരവം'എന്ന പേരിൽ റിയാദ് കെ.എം.സി.സി സംഘടിപ്പിച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
റിയാദ്: കോവിഡ് ആശങ്കള്‍ക്കിടയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലലിഞ്ഞ നാടിനൊപ്പം പ്രവാസ ലോകവും. പ്രവാസികളക്കമുള്ള നിരവധി പേര്‍ ഇത്തവണ സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതോടെ പ്രവാസികളും കര്‍മ്മ രംഗത്ത് സജീവമായിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകാമെന്നുള്ള നാട്ടില്‍ ചിന്തയില്‍ തന്നെയാണ് പലരും.
റിയാദില്‍ ഇതിനകം സ്ഥാനാര്‍ഥികകളുടെ സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് വിവിധ സംഘടനകള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയാണ് ആദ്യമായി ഒരു പൊതു പരിപാടിയിലൂടെ തിരഞ്ഞെടുപ്പ് ആരവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ലളിതമായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
'ആരവം' എന്ന പേരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷനായിരുന്നു. അബ്ദുസ്സലാം തൃക്കരിപ്പൂര്‍, കബീര്‍ വൈലത്തൂര്‍, മഹ്മൂദ് കയ്യാര്‍, ഏ.യു സിദ്ദീഖ്, സിറാജ് മേടപ്പില്‍, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, ഷാജി കരിമുട്ടം, റഹ്മത്ത് അഷ് റഫ് എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി കെ.എം.സി.സിയിലേക്ക് കടന്ന് വന്ന സുഫ് യാന്‍ ചൂരപ്പുലാന്‍, അബ്ദുസ്സലാം കൊടുങ്ങല്ലൂര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് മെംബര്‍ഷിപ്പ് നല്‍കി. ആക്ടിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ജലീല്‍ ആലുവ ഖിറാഅത്ത് നടത്തി.
Content Highlights: Riyadh KMCC Election Convention
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..