വേണുഗോപാലപിള്ളയ്ക്ക് കേളി യാത്രയയപ്പ് നല്‍കി


വേണുഗോപാലപ്പിള്ളക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹൻദാസ് കൈമാറുന്നു.

റിയാദ്: 34 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിത്തീന്‍ യൂണിറ്റ് ട്രഷറര്‍ വേണുഗോപാലപിള്ളക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. അല്‍ ഖര്‍ജ് മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ വേണുഗോപാലപ്പിള്ള കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. അല്‍ ഖര്‍ജിലെ എടിസി കമ്പനിയില്‍ ഫോര്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് മണികണ്ഠ കുമാര്‍ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി മോഹന്‍ദാസ് സ്വാഗതമാശംസിച്ചു. ഏരിയ കണ്‍വീനര്‍ പ്രദീപ് കൊട്ടാരം, പ്രസിഡന്റ് സുബ്രഹ്മണ്യന്‍, സെക്രട്ടറി രാജന്‍ പള്ളിത്തടം, ട്രഷറര്‍ ലിബിന്‍, ജയന്‍ പെരുനാട്, ഗോപാലന്‍, നാസര്‍ പൊന്നാനി, റിയാസ് റസാക്ക്, ഹരിദാസ്, ജയന്‍, ജോമോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വേണുഗോപാലപ്പിള്ളക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹന്‍ദാസ് കൈമാറി. യാത്രയയപ്പിന് വേണുഗോപാലപ്പിള്ള നന്ദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented