പ്രവാസിയും പുനരധിവാസവും : കേളി ഉമ്മുല്‍ ഹമാം ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു


കേളി ഉമ്മുൽ ഹമാം ഏരിയ സംഘടിപ്പിച്ച സെമിനാർ കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് :കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി 'പ്രവാസിയും പുനരധിവാസവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങള്‍ നടക്കുന്നത്. ബത്ഹയിലെ ലുഹ ഹാളില്‍ നടത്തിയ സെമിനാറില്‍ ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് മോഡറേറ്ററായി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസികളില്‍ നിന്നും എമിഗ്രെഷന്‍ ഇനത്തിലും, എമ്പസികള്‍ സര്‍വീസ്ചാര്‍ജ് ഇനത്തിലും ഈടാക്കിയ വന്‍ തുക കെട്ടിക്കിടക്കുമ്പോഴും പ്രവാസികളുടെ പുനഃരധിവാസമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കേരള സര്‍ക്കാര്‍ പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി 2000 കോടിയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രാജ്യത്തിന്റെ സമ്പത്ത് ഘടനയില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന ഒരു വിഭാഗം എന്ന പരിഗണന പോലും നല്‍കാതെ കേരളത്തിന്റെ സഹായാഭ്യര്‍ത്ഥനയെ നിഷ്‌കരുണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും സതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഏരിയ രക്ഷാധികാരി സമിതി അംഗം സുരേഷ് പ്രബന്ധം അവതരിപ്പിച്ചു. പ്രവാസി പുനരധിവാസത്തെ കുറിച്ചുള്ള സംശയങ്ങളും നിരവധി നിര്‍ദ്ദേശങ്ങളും സെമിനാറില്‍ ഉയര്‍ന്നു വന്നു. പ്രവാസികളുടെ മക്കള്‍ക് ഉന്നത പഠനത്തിനായുള്ള വിദ്യാഭ്യാസ ഗ്രാന്റ് വര്‍ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞവര്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം അനുവദിക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയില്‍ ഭവന ലോണ്‍ ലഭ്യമാക്കുക എന്നിവയായിരുന്നു ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍.

ചര്‍ച്ചകള്‍ക്ക് കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ മറുപടി പറഞ്ഞു. ഉമ്മുല്‍ ഹമാം ഏരിയ പ്രസിഡന്റ് ബിജു, രക്ഷാധികാരി സമിതി അംഗം ചന്ദു ചൂഢന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുറൂജ് യൂണിറ്റ് സെക്രട്ടറി മന്‍സൂര്‍, ട്രഷറര്‍ വീപീഷ് രാജ്, ഉമ്മുല്‍ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ് റോയ് തോമസ്, ഉമ്മുല്‍ ഹമാം നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ഷാജഹാന്‍, അഖീക് യൂണിറ്റ് പ്രസിഡന്റ് അനില്‍, ട്രഷറര്‍ സുധിന്‍ കുമാര്‍, അബ്ദു സലാം, അക്ബര്‍ അലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏരിയ ജോയിന്റ് സെക്രട്ടറി കലാം സ്വാഗതവും, രക്ഷാധികാരി സമിതി അംഗം അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

Content Highlights: Riyadh Keli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


FIFA World Cup 2022 Samuel Etoo was filmed brutally kneeing a man in the face

1 min

ഖത്തറില്‍ യൂട്യൂബറെ മുട്ടുകൊണ്ട് ഇടിച്ച് സാമുവല്‍ ഏറ്റു; സംഭവം ബ്രസീലിന്റെ മത്സരശേഷം

Dec 6, 2022

Most Commented