കേളി കുടുംബവേദിയുടെ ഈദ്-ഓണം ആഘോഷ പരിപാടിയിൽ നിന്നും
റിയാദ് : കേളി കുടുംബവേദിയുടെ 2021ലെ ഈദ്-ഓണം ആഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു. ഓണ്‍ലൈനിലും സ്റ്റേജിലുമായി അരങ്ങേറിയ സാംസ്കാരിക പരിപാടിയും മത്സരങ്ങളും ഈദിന്റെയും ഓണത്തിന്റെയും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു.
കുടുംബവേദി അംഗങ്ങള്‍ മാത്രം പങ്കെടുത്ത പരിപാടി ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടല്‍ അങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നത്. കുടുംബവേദിയിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും, നൃത്തനൃത്ത്യങ്ങളും, ഗാനങ്ങളും ആഘോഷത്തിന് മാറ്റേകി. ഈദ് - ഓണം ആഘോഷങ്ങളുടെ സമാപനമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷയായിരുന്നു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതമാശംസിച്ചു. സാംസ്കാരിക സമ്മേളനം ദമ്മാം നവോദയ കുടുംബവേദി വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ് ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ കെപിഎം സാദിഖ്, കേളി ആക്ടിംഗ് സെക്രട്ടറി ടിആര്‍ സുബ്രഹ്മണ്യന്, പ്രസിഡണ്ട് ചന്ദ്രന് തെരുവത്ത്, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ് വേങ്ങര, കുടുംബവേദി ആക്ടിംഗ് ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുകേഷ് ചടങ്ങിന് നന്ദി പറഞ്ഞു.
കേളി കുടുംബങ്ങള്‍ക്കായി നടത്തിയ പായസ മത്സരത്തില്‍ സന്ധ്യരാജ് ഒന്നാം സ്ഥാനവും, ഗീത ജയരാജ്, ലക്ഷ്മി സുനില്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അവരവരുടെ വീടുകളില്‍ നടന്ന പൂക്കളമത്സരത്തില് ഒന്നാം സ്ഥാനം ലീന കോടിയത്തും നിമ്മി റോയിയും പങ്കിട്ടു. സിന്ധു ഷാജി, ഷിനി റിജേഷ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. പൂക്കള മത്സരത്തിന്റെ വീഡിയോയും ഫോട്ടോയും പരിശോധിച്ചാണ് വിജയികളെ തീരുമാനിച്ചത്. പൂക്കള മത്സരത്തിന്റെയും, പായസ മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനവും, കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും, ചടങ്ങില്‍ വിതരണം ചെയ്തു. കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ശ്രീഷ, ഫസീല, സിജിന്‍, സജിന, സുകേഷ്, അനിരുദ്ധന്, വിനോദ്, അനില്‍ അറക്കല്‍, ഷൈനി, സന്ധ്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..