റിയാദ് : ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ്, പ്രവാസികളോടുള്ള കരുതല്‍ ഒന്നു കൂടി ഊട്ടിയുറപ്പിക്കണതാണെന്ന് കേളി കലാസാംസ്‌കാരിക വേദി.
കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കുന്നതും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതുമായ പദ്ധതികളാണ് ധനമന്ത്രി തന്റെ കന്നി ബജറ്റില്‍ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമത്തിനുള്ള വിഹിതം 170 കോടി രൂപയായി ഉയര്‍ത്തിയത്, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ, പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ എന്നീ പദ്ധതികള്‍ പ്രവാസികള്‍ക്കായി പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഞ്ചാംവര്‍ഷം ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്കുള്‍പ്പെടെ ഉള്ളവര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ അതുപോലെ തുടരുമെന്ന് പുതിയ ധനമന്ത്രി ഉറപ്പ് നല്‍കിയതും സ്വാഗതാര്‍ഹമാണെന്നും കേളി പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്കുകള്‍ പ്രവാസി പുനരധിവാസ വായ്പകള്‍ അനുവദിക്കുന്നതില്‍ പുലര്‍ത്തിവരുന്ന വൈമുഖ്യം അവസാനിപ്പിക്കുക, അര്‍ഹതപ്പെട്ടവര്‍ക്ക് വായപ്കള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ബങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും കേളിയുടെ പ്രസ്താവനയില്‍ ഉന്നയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..