റിയാദ് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രവാസ ലോകത്ത് കേളിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോകകേരള സഭാംഗവുമായ കെപിഎം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ എന്നിവര്‍ അറിയിച്ചു.
എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നിശ്ചയദാര്‍ഡ്യത്തോടെ അതിജീവിച്ച് കേരളത്തിന്റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനും നാടിന്റെ സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി ഭാരവാഹികള്‍ പറഞ്ഞു.
റിയാദിലേയും പരിസരപ്രദേശങ്ങളായ അല്‍ഖര്‍ജ്, മുസാമിയ, ദവാദ്മി എന്നീ പ്രദേശങ്ങളിലെയും 14 ജില്ലകളില്‍ നിന്നുള്ള പ്രവാസികളെ മൂന്ന് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും പ്രത്യേകം തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ സതീഷ്‌കുമാര്‍, ജോസഫ് ടി ജി, ഗോപിനാഥന്‍ വേങ്ങര എന്നിവര്‍ മേഖല കണ്‍വീനര്‍മാരായും സുനില്‍ മലാസ് (തിരുവനന്തപുരം), കിഷോര്‍ ബദിയ്യ (കൊല്ലം) സുനില്‍ സുകുമാരന്‍ (ആലപ്പുഴ) പ്രസാദ് വഞ്ചിപ്പുര (എറണാകുളം), രാജന്‍ പള്ളിത്തടം (പത്തനംതിട്ട), പ്രദീപ് രാജ് (കോട്ടയം), സലീം കൂടത്തായി (വയനാട്), സതീഷ് (കാസര്‍ഗോഡ്), അനില്‍ അറക്കല്‍ (പാലക്കാട്), മനോഹരന്‍ ന്യൂ സനയ്യ (ഇടുക്കി), ജോഷി പെരിഞ്ഞനം (തൃശ്ശുര്‍), സുരേന്ദ്രന്‍ കൂട്ടായി (മലപ്പുറം) മധു ബാലുശ്ശേരി (കോഴിക്കോട്) പ്രഭാകരന്‍ കണ്ടോന്താര്‍ (കണ്ണുര്‍) എന്നിവര്‍ ജില്ലാ കണ്‍വീനര്‍മാരായും തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..