തിരുവോണനാളിലെ ഇരട്ടക്കൊല; കോണ്‍ഗ്രസ്സിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കല്‍ കൂടി വെളിപ്പെട്ടു: റിയാദ് കേളി


-

റിയാദ്: മലയാളികള്‍ സന്തോഷത്തിന്റെയും സമഭാവനയുടേയും പ്രതീകമായി ഓണം ആഘോഷിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും അരുംകൊല ചെയ്ത കോണ്‍ഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നതെന്നും വെഞ്ഞാറമ്മൂട് ഇരട്ടകൊലപാതകം തികച്ചും അപലപനീയമാണെന്നും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നടുറോഡില്‍ വച്ച് ആസൂത്രിതമായി നടത്തിയ നരഹത്യ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമാണ് ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നത്. പ്രസംഗത്തില്‍ ഗാന്ധിസവും പ്രവര്‍ത്തിയില്‍ ഫാസിസവും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്റെ മൃഗീയതയുടെ ഇരകളാണ് വെഞ്ഞാറന്മൂടില്‍ കൊലചെയ്യപ്പെട്ട യുവാക്കള്‍. യാതൊരു പ്രകോപനവും ഇല്ലാതെ രാഷ്ട്രീയ വൈരാഗ്യത്താല്‍ നടത്തിയ കൊലപാതകത്തില്‍ പൊതു സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented