.
റിയാദ്: അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, പേര്‍ഷ്യന്‍, തുര്‍ക്കി, മലായ്, ഉര്‍ദു, ചൈനീസ്, ബംഗാളി, ഹൗസാ എന്നിങ്ങനെ 11 ഭാഷകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുവാന്‍ മക്കയിലെ ഹറമില്‍ സന്ദര്‍ശകര്‍ക്ക് റോബോട്ടുകളെ സമീപിക്കാനാകും.
ഉംറ കര്‍മ്മങ്ങള്‍ എങ്ങനെ നിര്‍വഹിക്കാം, ഫത്വകള്‍, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, വിദൂരമായി പണ്ഡിതന്മാരുമായി ആശയവിനിമയം നടത്താനുള്ള അവസരങ്ങള്‍ എന്നിവയ്‌ക്കെല്ലാം റോബോട്ടുകള്‍ വഴികാട്ടിയാകും.
21 ഇഞ്ച് ടച്ച് സ്‌ക്രീനുകളോടുകൂടിയ റോബോട്ടുകള്‍ നാല് ചക്രങ്ങളുള്ളവയാണ്. എളുപ്പത്തിലും സുഗമമായും നീക്കാനും നിര്‍ത്തുവാനുള്ള സ്മാര്‍ട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സന്ദേശങ്ങള്‍ കൈമാറുന്നതിനും വ്യക്തത വരുത്തുന്നതിനും ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഹെഡ്ഫോണുകള്‍, വ്യക്തമായ ശബ്ദ സംപ്രേക്ഷണം നല്‍കുന്ന ഉയര്‍ന്ന ക്യാപ്ചര്‍ നിലവാരമുള്ള മൈക്രോഫോണ്‍ എന്നിവയും റോബോട്ടുകളിലുണ്ട്.
5 ജിഗാഹെഡ്സ് വേഗതയില്‍ വൈഫൈ വയര്‍ലെസ് നെറ്റ്വര്‍ക്ക് സംവിധാനത്തില്‍ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ ഇത് വേഗത്തില്‍ ഉയര്‍ന്ന ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..