റിയാദ് പുസ്തക മേള ആരംഭിച്ചു


ജാഫറലി പാലക്കോട്

.

റിയാദ്: റിയാദ് പുസ്തകമേളക്ക് ഗംഭീര തുടക്കം. ബുദ്ധിജീവികളെയും വായനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സാംസ്‌കാരിക പരിപാടിയോടെയാണ് പുസ്തകമേളക്ക് തുടക്കമായത്.

പുസ്തകോത്സവത്തിന് സന്ദര്‍ശകരുടെ നല്ല പങ്കാളിത്തമാണ് ലഭിക്കുന്നത്. ഈ വര്‍ഷം സംഘാടകര്‍ സംഘടിപ്പിച്ച നിരവധി ഇവന്റുകള്‍ക്ക് പുറമേ, 32 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1200 പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

ടുണീഷ്യയാണ് ഈ വര്‍ഷന്നെ അതിഥി രാജ്യം. ചിന്തകരുടേയും എഴുത്തുകാരുടേയും നിരവധി കൃതികളുള്ള ടുണീഷ്യന്‍ പവലിയനില്‍ നിരവധി പുസ്തക പ്രേമികളാണ് സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സംഗമത്തിന്റെ വ്യാപ്തി ശ്രദ്ധേയമാകുന്നതാണ് ടുണീഷ്യന്‍ പവലിയന്‍. ഈ വര്‍ഷത്തെ റിയാദ് എക്സിബിഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സൗദി, ടുണീഷ്യന്‍ സാംസ്‌കാരിക പ്രേക്ഷകര്‍ സന്തോഷം പ്രകടിപ്പിച്ചു.

സാംസ്‌കാരിക സാഹചര്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരു പാനല്‍ ചര്‍ച്ചയാണ് പ്രദര്‍ശനത്തിന്റെ ആദ്യ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം. അതിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക പ്രസ്ഥാനത്തെ വിശകലനം ചെയ്യപ്പെടുത്തുന്നുണ്ട്. അതേസമയം മേഖലയിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച 'യാഥാര്‍ത്ഥ്യവും ഭാവിയും തമ്മിലുള്ള ഗള്‍ഫ് സുരക്ഷാ വെല്ലുവിളികള്‍' എന്ന തലക്കെട്ടില്‍ മറ്റൊരു സിമ്പോസിയം നിരവധി സന്ദര്‍ശകരായ പ്രേക്ഷകരെ ആകര്‍ഷിച്ചു. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം സാംസ്‌കാരിക പ്രവര്‍ത്തിക്കും ഗൗരവമായ ചര്‍ച്ചകള്‍ക്കും നീക്കിവെച്ച, അന്തരിച്ച എഴുത്തുകാരന്‍ അബ്ദുള്‍-മഖ്സൂദ് ഖോജയെ അനുസമരിക്കുകയും മരണാനന്തര ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തു. അതോടൊപ്പം അന്തരിച്ച ഹമദ് അല്‍-ജാസറിനായിയെയും അനുസ്മരിച്ചു.

സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റിയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. മലയാളത്തില്‍നിന്നുള്ള നാലു പ്രസാധകരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്.

Content Highlights: Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented