ഒരു ലക്ഷം പൊതിച്ചോറും, പാർപ്പിടവും, ഉപരിപഠന സഹായവുമായി കേളി


കേളി ലോഗോ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി വരുംകാലയളവിൽ നടപ്പിൽ വരുത്തുന്നതിനായി മൂന്നു സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുലക്ഷം പൊതിച്ചോറും, കേളി അംഗങ്ങളായ നിർധന കുടുംബത്തിനായി പാർപ്പിടവും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പഠനസൗകര്യവും ഒരുക്കുന്ന പദ്ധതികൾക്കാണ് കേളി കലാസാംസ്കാരിക വേദി തുടക്കം കുറിക്കുന്നത്.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ സിപിഐഎം സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവിന്റെ സാന്നിധ്യത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് നടത്തിയ പ്രഖ്യാപനങ്ങളെ ഹർഷാരവങ്ങളോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നിന്ന് തുടങ്ങി കേരളത്തിലെ സാധ്യമായ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിലെ നിർധനരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കൂടാതെ സർക്കാർ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും കേളിക്ക് കഴിയുന്ന രീതിയിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുമെന്നും, ഇതിന്റെ ഭാഗമായി കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുൻപ് ഒരു ലക്ഷം പൊതിച്ചോറുകൾ കേരളത്തിൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

സ്വന്തമായി ഭൂമി ഉണ്ടായിട്ടും വിവിധങ്ങളായ പ്രയാസങ്ങൾ കാരണം സ്വന്തമായൊരു വീടെന്നത് യാഥാർഥ്യമാക്കാൻ കഴിയാത്ത, കേളിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീട് നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ഭവന പദ്ധതി ആരംഭിക്കുമെന്നും, സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന, പഠന രംഗത്തു മികവ് തെളിയിക്കുന്ന, കേളിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകരുടെ മക്കൾക്ക് സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തിവെക്കേണ്ട സാഹചര്യം വരികയാണെങ്കിൽ കേളിക്ക് കഴിയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവരെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സഹായ പദ്ധതി ആവിഷ്കരിക്കുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ‌

Content Highlights: riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented