ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുക- കേളി


കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ നസീം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്തു വില കൊടുത്തും ചെറുത്തു തോല്‍പിക്കണമെന്ന് കേളി നസീം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി കലാസംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് നസീം ഏരിയയുടെ ആറാമത് സമ്മേളനം ജോസഫൈന്‍ നഗറില്‍ നടന്നു. ഏരിയാ വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് ആമുഖ പ്രസംഗം നടത്തി. ഏരിയാ പ്രസിഡന്റ് ഉല്ലാസന്‍ താല്‍ക്കാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം മുഹമ്മദ് നൗഫലും, അനുശോചന പ്രമേയം ഗിരീശനും അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സജീവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജി കെ.ഇ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഉല്ലാസന്‍, ഷാജി കെ.ഇ, ഷമീര്‍ (പ്രസീഡിയം), ജോഷി, സജീവ്, രവീന്ദ്രനാഥ് (സ്റ്റിയറിങ്), ഗോപാലകൃഷ്ണന്‍, ഇംത്യാസ് (മിനുട്‌സ്), ബാലകൃഷ്ണന്‍, ആന്റണി ജോസ് (പ്രമേയം), ഹാരിസ് (ക്രഡന്‍ഷ്യല്‍), ഗിരീഷ് (രജിസ്‌ട്രേഷന്‍), അന്‍സാരി (വളണ്ടിയര്‍) എന്നിവരടങ്ങിയ സബ്-കമ്മിറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

ഉല്ലാസന്‍, ഷാജി കെ.ഇ, കേളി സെക്രട്ടറി ടി.ആര്‍. സുബ്രഹ്‌മണ്യന്‍, സതീഷ് കുമാര്‍ എന്നീവര്‍ ചര്‍ച്ചയ്ക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, സെബിന്‍ ഇഖ്ബാല്‍, മധു പട്ടാമ്പി, സുരേഷ്ലാല്‍, ബിജി തോമസ്, ഷാജി കെ.കെ. സജാദ്, സതീഷ് കുമാര്‍ വളവില്‍ എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.

ഹാരിസ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖലീല്‍, ദിവാകരന്‍ എന്നിവര്‍ അവതരിപ്പിച്ച റിയാദ്-തിരുവനന്തപുരം വിമാന സര്‍വീസ് പുനഃരാരംഭിക്കുക, കേരള ഗവര്‍ണറുടെ നിരുത്തരവാദിത്തപരമായ നടപടികള്‍ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു ഉല്ലാസന്‍ പ്രസിഡന്റ്, സജീവ് സെക്രട്ടറി, ഹാരിസ് ട്രഷറര്‍, രവീന്ദ്രനാഥ്, സിദ്ദിഖ് - വൈസ് പ്രസിഡന്റുമാര്‍, ഗിരീഷ്, നൗഫല്‍ - ജോയിന്റ് സെക്രട്ടറിമാര്‍, സാബു മാത്യു-ജോയന്റ് ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. പുതിയ സെക്രട്ടറി സജീവ് സമ്മേളനത്തില്‍ നന്ദി പറഞ്ഞു.

Content Highlights: riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented