പുണ്യസ്ഥലങ്ങളുടെ പവിത്രതയെ മാനിക്കാന്‍ സൗദി നിവാസികളോട് അഭ്യര്‍ത്ഥന


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

റിയാദ്: അമുസ്ലിംകളെ മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ അനുവദിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളുടെ പവിത്രത മാനിക്കാന്‍ സൗദി അറേബ്യയിലെ താമസക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

വിശുദ്ധ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിബദ്ധതയും പൂര്‍ണമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഇരു ഹറം കാര്യാലയ ജനറല്‍ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ അല്‍-സുദൈസ് ഊന്നിപ്പറഞ്ഞു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ പവിത്രത രാജ്യത്തിന് മറികടക്കാന്‍ കഴിയാത്ത ഒരു രേഖയാണ്. നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ ദേശീയതയും അവരുടെ പ്രവര്‍ത്തനത്തിന്റെ സ്വഭാവവും പരിഗണിക്കാതെതന്നെ ഏതെങ്കിലും നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മക്കയില്‍ പ്രവേശിക്കുന്നത് അമുസ്ലിംങ്ങളെ വിലക്കുന്ന നിയമമുണ്ടെങ്കിലും നിയമലംഘനം നടത്തി യു.എസ്. പൗരത്വമുള്ള ഒരു അമുസ്ലിം പത്രപ്രവര്‍ത്തകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത സൗദി പൗരനെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി മക്ക പോലീസ് പറഞ്ഞു.

സൗദിയിലേക്ക് വരുന്ന വിദേശികള്‍ രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് പോലീസ് വക്താവ് പറഞ്ഞു. പ്രത്യേകിച്ചും മക്കയിലെ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവയുടെ കാര്യത്തില്‍ നിയമങ്ങള്‍ പാലിക്കുകയും പവിത്രത കളങ്കപ്പെടുത്താനിരിക്കയും വേണം.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞയാഴ്ച ജിദ്ദയിലെത്തിയ ഇസ്രായേല്‍ ചാനലായ 13 ന്യൂസിന്റെ ചീഫ് ഇന്റര്‍നാഷണല്‍ എഡിറ്ററും കമന്റേറ്ററുമായ ഗില്‍ തമാരിയാണ് യുഎസ് മാധ്യമപ്രവര്‍ത്തകനെന്ന് കരുതപ്പെടുന്നു. ഹജജ് വേളയില്‍ മുസ്ലിംങ്ങള്‍ ഒത്തുകൂടുന്ന പുണ്യസ്ഥലമായ അറഫയുടെ 10 മിനുട്ട് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടും, മക്കയിലേക്ക് കാറില്‍ യാത്ര ചെയ്യുന്ന രംഗവും ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അനധികൃതമായുള്ള ചാനല്‍ റിപ്പോര്‍ട്ട് 'വിഡ്ഢിത്തവും ഹാനികരവും' എന്ന് ഇസ്രായേലിന്റെ പ്രാദേശിക സഹകരണ മന്ത്രി ഇസാവി ഫ്രീജ് വിശേഷിപ്പിച്ചു. 'റേറ്റിംഗുകള്‍ക്കായി ഈ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യുന്നത് നിരുത്തരവാദപരവും ദോഷകരവുമാണ്.'' അദ്ദേഹം കൂടിച്ചേര്‍ത്തു. താന്‍ മുസ്ലിങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ മക്കയുടെ പ്രാധാന്യവും മതത്തിന്റെ സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Riyadh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented