കേളി ഏരിയ സമ്മേളനം; ബദിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു


കേളി ബദിയ ഏരിയ സമ്മേളന ലോഗോ പ്രകാശന ചടങ്ങിൽ നിന്നും

റിയാദ്: കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചാണ് വിവിധ ഏരിയകളിലെ സമ്മേളനങ്ങൾ നടക്കുന്നത്.

ബദിയ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ട്രഷറർ മധു പട്ടാമ്പി അധ്യക്ഷതയും സംഘാടക സമിതി കൺവീനർ സരസൻ സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് ലോഗോ പ്രകാശനം ചെയ്തു.

ജൂലൈ 22ന് നടക്കുന്ന ഏരിയ സമ്മേളത്തിനു മുന്നോടിയായി നോർക്ക ക്ഷേമനിധി രജിഷ്‌ട്രേഷൻ ക്യാമ്പ്‌, ‘ഫാസിസവും ചെറുത്ത് നിൽപ്പുകളും’ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. ബദിയ മേഖലാ രക്ഷാധികാരി സമിതി അംഗങ്ങളായ അലി കെ.വി, പ്രസാദ് വഞ്ചിപ്പുര, ഏരിയ കമ്മറ്റി അംഗം അഫ്‌സൽ നിസാർ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം ചടങ്ങിന് നന്ദി പറഞ്ഞു.

Content Highlights: riyadh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented