കേളി സുലൈ ഏരിയക്ക് പുതുനേതൃത്വം


കേളി സുലൈ ഏരിയയുടെ പുതിയ ഭാരവാഹികൾ

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം നടന്നു. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചിരുന്നു.

കേളി സുലൈ ഏരിയയിലെ സജീവ പ്രവർത്തകനും ടവർ യൂണിറ്റ് അംഗവുമായിരുന്ന പി ഡി മോഹനൻന്റെ നാമധേയത്തിലുള്ള നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജോർജ് താത്കാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ഹാഷിം കുന്നുതറയും അനുശോചന പ്രമേയം റിജേഷും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ ഗോപിനാഥൻ സ്വാഗതം പറഞ്ഞു.

സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കാഹിം ചേളാരി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനിരുദ്ധൻ വരവ് ചെലവ് കണക്കും, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 6 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കാഹിം ചേളാരി, അനിരുദ്ധൻ, ചന്ദ്രൻ തെരുവത്ത്‌, സുരേന്ദ്രൻ കൂട്ടായി എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗം സതീഷ് കുമാർ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ചരകശപഥം പിൻവലിക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക, കോടതികൾ രാഷ്ട്രീയ വത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയുക എന്നീ പ്രമേയങ്ങൾ ഹാഷിം, നാസർ കാരക്കുന്ന്, സുരേഷ് ആചാരി നവാസ് എന്നിവർ അവതരിപ്പിച്ച പ്രമേങ്ങൾ സമ്മേളനം അംഗീകരിച്ചു.

ജോർജ്, ഇസഹാക്ക് , പ്രശാന്ത്, കാഹിം, അനിരുദ്ധൻ, ഷറഫ്, റിജേഷ്, വിനയൻ, ഹാഷിം, പ്രകാശൻ, ഗോപിനാഥൻ, ബലരാമൻ, പരമേശ്വരൻ, പ്രകാശൻ എന്നിവർ വിവിധ കമ്മിറ്റികളിലായി സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജോർജ് (പ്രസിഡന്റ്), പ്രശാന്ത്, ബലരാമൻ (വൈസ് പ്രസിഡന്റുമാർ), ഹാഷിം കുന്നുതറ (സെക്രട്ടറി), ഗോപിനാഥൻ, ഷറഫുദീൻ (ജോയിന്റ് സെക്രട്ടറിമാർ) കാഹിം ചേളാരി (ട്രഷറർ), അർഷിദ് (ജോയിന്റ് ട്രഷറർ) എന്നിവരെ ഏരിയാ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി ഹാഷിം കുന്നുതറ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Content Highlights: Riyadh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented