പ്രതീകാത്മക ചിത്രം | PTI
റിയാദ്: സൗദിക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ഒട്ടകങ്ങളുടെ ഉടമകളെയും ആരാധകരെയും ആകർഷിക്കുന്ന സൗദി അറേബ്യയിലെ ഒട്ടക ഉത്സവം അടുത്തയാഴ്ച ആരംഭിക്കും. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ തായിഫിൽ ജൂലൈ 23 ന് ആരംഭിക്കുന്ന ഒട്ടകോത്സവം 44 ദിവസം നീണ്ടുനിൽക്കും. നിരവധി ഗൾഫ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. വൻ തുകയുടെ സമ്മാനമാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്.
സൗദി അറേബ്യയിലെ പൈതൃകവുമായി അടുത്ത ബന്ധമുള്ള ഒരു ജനപ്രിയ മൃഗമാണ് ഒട്ടകങ്ങൾ. മരുഭൂമിയിലെ കപ്പൽ എന്ന് വിളിക്കുന്ന ഒട്ടകം മരുഭൂനിവാസികളുടെ ജീവനാഡിയാണ്. സമീപ വർഷങ്ങളിൽ, ഒട്ടക വ്യാപാരം രാജ്യത്ത് ഗണ്യമായി വളർന്നു. ലോകത്തിലെ ഏറ്റവും വലിയ മത്സരമായ കിംഗ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തിന് സൗദി അറേബ്യ വർഷം തോറും ആതിഥേയത്വം വഹിക്കുന്നു. സൗദി അറേബ്യയിൽ ഏകദേശം 1.8 ദശലക്ഷം ഒട്ടകങ്ങൾ ഉണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..