തൊഴില്‍ മാറ്റത്തെക്കുറിച്ച് എസ്എംഎസ് സന്ദേശം; വിദേശ തൊഴിലാളികള്‍ ആശങ്കയില്‍


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

റിയാദ്: തങ്ങളുടെ തൊഴില്‍ പ്രൊഫഷന്‍ മാറിയതായി എസ്.എം.എസ് സന്ദേശം ലഭിച്ച സൗദിയിലെ സ്വകാര്യ മേഖലയിലെ നിരവധി വിദേശ തൊഴിലാളികള്‍ ആശ്ചര്യപ്പെട്ടു. സന്ദേശം ലഭിച്ച ജീവനക്കാരും തൊഴിലാളികളും ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടുകയും സന്ദേശത്തിന്റെ നിജസ്തിഥി അന്വേഷിക്കുവാനും തിടുക്കം കൂട്ടി.

സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് (എസ്എസ്സിഒ) അംഗീകരിച്ച പ്രൊഫഷനുകള്‍ക്ക് അനുസൃതമായി, സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ചില പ്രൊഫഷനുകളുമായി ബന്ധപ്പെട്ടാണ് മാറ്റങ്ങള്‍ വന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ചട്ടങ്ങള്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷമാണ് ചില തൊഴിലുകളില്‍ മാറ്റം വന്നത്.
മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ളാറ്റ്ഫോം, ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മാറ്റം നടത്തിയിരിക്കുന്നത്.
കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍ക്ക് ക്വിവ പ്ളാറ്റ്ഫോമില്‍ ഒരു അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ചില ജീവനക്കാരുടെ തൊഴില്‍ ശരിയാക്കാന്‍ ക്വിവ പ്ളാറ്റ്ഫോം സ്ഥാപനങ്ങളെ ബാധ്യസ്ഥരാക്കിയിരിക്കുകയാണെന്നാണ് സന്ദേശം. എസ്എസ്സിഒയുടെ മാനുവല്‍ അനുസരിച്ച് പ്രൊഫഷനുകള്‍ ശരിയാക്കേണ്ട നിരവധി ജീവനക്കാരുണ്ട്. ഡോക്ടര്‍, വിദഗ്ദ്ധന്‍, സ്പഷ്യലിസ്റ്റ്, എഞ്ചിനീയര്‍, പ്രത്യേക വിദഗ്ധന്‍, കണ്‍ട്രോള്‍ ടെക്നീഷ്യന്‍, തൊഴിലാളി, സാധാരണ തൊഴിലാളി എന്നിങ്ങനെ എട്ട് തൊഴിലുകളാണ് തിരുത്തലില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇഖാമയില്‍ (റെസിഡന്‍സി പെര്‍മിറ്റ്) ചില തൊഴിലുകള്‍ മാറ്റുന്നതിന് വിദേശ തൊഴിലാളികളുടെ സമ്മതം നേടുന്നതിനുള്ള വ്യവസ്ഥ, ക്വിവ പ്ളാറ്റ്ഫോം അടുത്തിടെ റദ്ദാക്കിയിരുന്നു. പാറ്റ്ഫോമില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയ മേല്‍പ്പറഞ്ഞ എട്ട് തൊഴിലുകള്‍ക്ക് ഇത് ബാധകമാണ്.

ഈ ജോലികള്‍ സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് ക്വിവയുടെ നിര്‍ദ്ദേശം. വ്യക്തികള്‍ക്കുള്ള പ്ളാറ്റ്ഫോമിലല്ല, മറിച്ച് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാത്രമുള്ള ക്വിവ പ്ളാറ്റ്ഫോമിന് ഭേദഗതി ബാധകമായിരിക്കും.

2000 റിയാല്‍ തുക അടച്ച് തന്റെ തൊഴില്‍ മാറുമ്പോള്‍ സാധാരണയായി തൊഴിലാളിയുടെ അംഗീകാരം ആവശ്യമാണ്. ഇന്നാല്‍ എട്ട് തൊഴിലുകള്‍ ഒഴികെ, ഈ മാറ്റം തൊഴിലുകളുടെ ''തിരുത്തല്‍'' ആയി കണക്കാക്കും. ഈ തൊഴിലുകള്‍ ഫീസില്ലാതെ ഒരിക്കല്‍ മാത്രം തിരുത്താന്‍ അനുവദിക്കും.
ഭാവിയിലെ ഏതൊരു റിക്രൂട്ട്മെന്റിനും റിക്രൂട്ട് ചെയ്യേണ്ട പ്രൊഫഷനുകളുടെ കൃത്യമായ വിവരണം ആവശ്യമാണെന്ന് പ്ളാറ്റ്ഫോം അറിയിച്ചു. മുമ്പ് സൂചിപ്പിച്ച തൊഴിലുകളില്‍ ഒരു തൊഴിലാളിയെയും റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കയുമില്ല.

Content Highlights: Riyadh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented