റുവൈസ് ഏരിയ കെ.എം.സി.സിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി


.

ജിദ്ദ: കൊറോണ കാലത്ത് തടസ്സപ്പെട്ട ജിദ്ദ കെ.എം.സി.സിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുനഃരാംരഭിച്ചതിന്റെ ഭാഗമായി റുവൈസ് ഏരിയ കെ.എം.സി.സി. പ്രവര്‍ത്തക കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. റുവൈസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിക്ക് അശ്‌റഫിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടക്കമായി.

കെ.എം.സി.സിയില്‍ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സിയുടെ പുതിയ വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ റുവൈസ് ഏരിയ തല സംഗമം, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടിയുടെ സന്ദേശം പ്രവാസലോകത്തെ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ പറഞ്ഞു.

മലപ്പുറം ജില്ലാ കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍, സുല്‍ഫിക്കര്‍ ഒതായി, മുസ്തഫ ആനക്കയം, മുഹ്‌ളാര്‍ തങ്ങള്‍, സലിം കരിപ്പോള്‍, മുഹമ്മദലി പന്താരങ്ങാടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കഴിഞ്ഞ റമദാനില്‍ സമാഹരിച്ച സി.എച്ച്. സെന്ററിന്റേയും ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റേയും കവറുകള്‍ ചടങ്ങില്‍ വെച്ച് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ ഏറ്റുവാങ്ങി. അതോടൊപ്പം തന്നെ അവശതയനുഭവിക്കുന്ന സഹപ്രവര്‍ത്തകനുള്ള ധനസഹായവും കൈമാറി.

പ്രസിഡന്റ് മുഹ്‌ളാര്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിവാടിയില്‍ വൈസ് പ്രസിഡന്റ് മുസ്തഫ ചെമ്പന്‍ സ്വാഗതവും സെക്രട്ടറി ഫിറോസ് നന്ദിയും പറഞ്ഞു.

Content Highlights: riyadh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented