.
റിയാദ്: വിദേശത്തുനിന്ന് കാർ വാങ്ങുന്നതിനുള്ള വ്യവസ്ഥകളും അത് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നിബന്ധനകളും സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പുതുക്കി. വിദേശത്തുനിന്ന് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ചില നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് സാറ്റ്ക അറിയിച്ചു. 2017-ന് മുമ്പ് നിർമ്മിച്ച കാറുകൾ സൗദി അറേബ്യയിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല.
കൂടാതെ, വാങ്ങുന്ന വാഹനം സൗദി അറേബ്യ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതായിരിക്കണം. ഇന്ധനക്ഷമത നിലവാരത്തിന് അനുസൃതമായിരിക്കണം. വാഹനത്തിന്റെ മൂല്യത്തിന്റെ 5% നിരക്കിൽ കസ്റ്റംസ് തീരുവ ചുമത്തും. കസ്റ്റംസ് തീരുവയ്ക്കൊപ്പം വാഹനത്തിന്റെ മൊത്തം മൂല്യത്തിൽ 15% മൂല്യവർധിത നികുതിയും ഈടാക്കുമെന്ന് സാറ്റ്ക കൂട്ടിച്ചേർത്തു.
ബഹ്റൈനിൽനിന്ന് കാർ വാങ്ങി സൗദിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനുമായി (സാസോ) ആശയവിനിമയം നടത്തി കാറിന്റെ സവിശേഷതകൾ സ്ഥിരീകരിക്കാനും പറ്റും.
Content Highlights: Riyadh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..