പ്രതീകാത്മകചിത്രം| Photo: AFP
റിയാദ്: ഇന്റര്‍നെറ്റ് വഴി സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും 2 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.
ഗവണ്‍മെന്റ് ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, സാമ്പത്തിക അല്ലെങ്കില്‍ സേവന സ്ഥാപനങ്ങളെ ആള്‍മാറാട്ടം നടത്തുന്ന വ്യാജ ലിങ്കുകള്‍, ടെക്സ്റ്റുകള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതോ അയയ്ക്കുന്നതോ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി ജംഗമ സ്വത്തോ ബോണ്ടോ പിടിച്ചെടുക്കുന്നതിനോ വഞ്ചനയിലൂടെയോ ഏതെങ്കിലും വിധത്തില്‍ ഒരു സ്ഥാപനത്തിന്റെ പേര് ആള്‍മാറാട്ടത്തിലൂടെയോ ബോണ്ടില്‍ ഒപ്പിടുന്നതിനോ സൈബര്‍ കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
Content Highlights: riyadh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..