തൊഴില്‍ നിയമലംഘനങ്ങളും പിഴയുമായി ബന്ധപ്പെട്ട പുതിയനിയമം അടുത്ത വെള്ളിയാഴ്ച മുതല്‍


ജാഫറലി പാലക്കോട്

റിയാദ്: സൗദിയില്‍ വിവിധ തൊഴില്‍ നിയമലംഘനങ്ങളും അതോടനുബന്ധിച്ച പിഴകളുമായി ബന്ധപ്പെട്ട പുതിയ പട്ടിക സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമദ് അല്‍റാജ്ഹി അംഗീകരിച്ചു. ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ ഖുറായില്‍ പ്രസിദ്ധീകരിച്ച പട്ടിക അടുത്ത വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും.

പട്ടിക പ്രകാരം സ്ഥാപനങ്ങളെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണമനുസരിച്ചാണ് തരംതിരിച്ചിട്ടുള്ളത്. 51-നും ഇതിന് മുകളിലും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ എ കാറ്റഗറില്‍പ്പെടും. 11 മുതല്‍ 50 വരെയുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ബി വിഭാഗത്തില്‍പ്പെടും. ഒന്നുമുതല്‍ 10 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് തരംതിരിച്ചിട്ടുള്ളത്.

ഗസറ്റില്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് തൊഴിലാളിയുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ലംഘിക്കുകയോ അപകടം ഉണ്ടാവുകയോ ചെയ്താല്‍ ഉത്തരവാദിത്തം തൊഴിലുടമക്കോ തൊഴിലാളിയുടെ ഏജന്റിനോ ആയിരിക്കും.

തൊഴിലിടങ്ങളില്‍ അപകടമുണ്ടായാല്‍ എ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ഈടാക്കും. ബി കാറ്റഗറിയിലുള്ളവര്‍ക്ക് 5000 റിയാലും സി കാറ്റഗറിയിലുള്ളവര്‍ക്ക് 2,500 റിയാലുമായിരിക്കും ഈടാക്കുന്ന പിഴ. സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഇംഗ്ലീഷിലും അറബിയിലും എഴുതി പ്രദര്‍ശിപ്പിക്കണം. ഇവ എഴുതി പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ യഥാക്രമം 5,000, 2,000, 1,000 റിയാല്‍ എന്നിങ്ങനെ പിഴ അടക്കേണ്ടിവരും.

തൊഴിലാളിക്കും തൊഴിലാളിയുടെ കൂടെയുള്ള കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണം. അല്ലാത്തപക്ഷം എ കാറ്റഗറി 10,000 റിയാല്‍, ബി കാറ്റഗറി 5,000 റിയാല്‍, സി കാറ്റഗറി 3000 റിയാല്‍ എന്നിങ്ങനെ ഒരു തൊഴിലാളിക്ക് പിഴ അടക്കേണ്ടിവരും. തൊഴിലാളികളുടെ എണ്ണത്തിനുസരിച്ച് പിഴ ഇരട്ടിയാകും. പ്രായപൂര്‍ത്തിയാവാത്തതും 15 വയസ്സിന് താഴെയുള്ളവരുമായ കുട്ടികളെക്കൊണ്ട് ജോലിചെയ്യിച്ചാല്‍ 20,000, 10,000, 5,000 റിയാല്‍ എന്നിങ്ങയൊയിരിക്കും പിഴ.

പ്രസവിച്ച് ശേഷം വിശ്രമം നല്‍കാതെ ആറാഴ്ചയ്ക്കുള്ളില്‍ സ്ത്രീകളെ ജോലി ചെയ്യിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഇരിക്കാനുള്ള സൗകര്യമൊരുക്കാതിരിക്കുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ മുറികള്‍, വിശ്രമ മുറികള്‍, ടോയ്ലറ്റുകള്‍ എന്നിവ ഒരുക്കാതിരുന്നാല്‍ പിഴ ഈടാക്കും. 50ല്‍ കൂടുതല്‍ വനിതകള്‍ ജോലിയിലുണ്ടാവുകയും 6 വയസ്സിനു താഴെയുള്ള പത്തിലധികം കുട്ടികള്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍ സ്ഥാപനത്തില്‍ നഴ്സറി, ചൈല്‍ഡ് കെയര്‍ സെന്റെര്‍ എന്നിവയിലേതെങ്കിലുമൊന്ന് ഉണ്ടായിരിക്കണം.

വിസക്കച്ചവടക്കാര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും. തൊഴില്‍ വിസകള്‍ വില്‍ക്കുക, വില്‍ക്കാന്‍ ഇടനിലക്കാരാവുക എന്നിവക്ക് വിസ ഒന്നിന് 20,000 റിയാല്‍ വീതം പിഴ ഈടാക്കും. ആഴ്ചയില്‍ അവധി നല്‍കാതിരുന്നാലും കരാറിന് വിരുദ്ദമായി കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ചാലും പിഴ ചുമത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented