സൗദിയിലെ പ്രവാസികള്‍ മേയ് മാസത്തില്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 5.9 ശതമാനം വര്‍ദ്ധനവ്


ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കലില്‍ 5.93 ശതമാനം വര്‍ദ്ധനവ്. സൗദി റിയാല്‍ 701 മില്യണ്‍ (187 മില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 2021 മേയ് മാസത്തില്‍ ഏകദേശം 12.53 ബില്യണ്‍ (3.34 ബില്യണ്‍ ഡോളര്‍)ല്‍ എത്തി. 2020 മേയ് മാസത്തില്‍ ഇത് 11.83 ബില്യണ്‍ സൗദി റിയാല്‍ (3.15 ബില്യണ്‍ ഡോളര്‍) ആയിരുന്നു. സൗദി സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പ്രതിമാസ അടിസ്ഥാനത്തില്‍, പ്രവാസികളുടെ പണമടയ്ക്കല്‍ മേയ് മാസത്തില്‍ ആറു ശതമാനം അഥവാ 748 ദശലക്ഷം (199 മില്യണ്‍ ഡോളര്‍) കുറഞ്ഞു. 2021 ഏപ്രിലില്‍ ഇത് 13.28 ബില്യണ്‍ (3.54 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ പ്രവാസികളുടെ മൊത്തം പണമടയ്ക്കല്‍ 14 ശതമാനം ആയിരുന്നു. ഇത് സൗദി റിയാല്‍ 63.22 ബില്യണ്‍ (16.86 ബില്യണ്‍ ഡോളര്‍) ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55.48 ബില്യണ്‍ (14.79 ബില്യണ്‍ ഡോളര്‍) ആയിരുന്നു.

2020 ല്‍ പ്രവാസികളുടെ പണമടയ്ക്കല്‍ 19.25 ശതമാനം ഉയര്‍ന്ന് 149.69 ബില്യണ്‍ റിയാലില്‍ (39.92 ബില്യണ്‍ ഡോളര്‍) എത്തിയിരുന്നു. ഇത് 2019 ലെ 125.53 ബില്യണ്‍ റിയാല്‍ (33.47 ബില്യണ്‍ ഡോളര്‍) നെ അപേക്ഷിച്ച് ശ്രദ്ധേയമാണ്. 2016 മുതലുള്ള നാല് വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ പണമയയ്ക്കല്‍ മൂല്യം ഏറ്റവും ഉയര്‍ന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented