സൗദിയില്‍ എത്തുന്നവര്‍ക്ക് 20-ാം തിയതി മുതല്‍ ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം


പ്രതീകാത്മകചിത്രം| Photo: AP

റിയാദ്: യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് ഈ മാസം 20 മുതല്‍ സൗദി അറേബ്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമാണ് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നത്.

എന്നാല്‍ ചില യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. അന്താരാഷ്ട്ര അതിര്‍ത്തിവഴി സൗദിയില്‍ എത്തുന്ന സൗദി പൗരന്മാര്‍, അവരുടെ ഭാര്യ-ഭര്‍ത്താവ്, മക്കള്‍, അവരെ അനുഗമിക്കുന്ന ഗാര്‍ഹിക ജോലിക്കാര്‍, കുത്തിവെപ്പെടുത്ത വിദേശിയോടൊപ്പം എത്തുന്ന കുത്തിവെപ്പെടുക്കാത്ത ഗാര്‍ഹിക ജോലിക്കാര്‍, കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര വിസയുള്ളവരും അവരുടെ കുടുംബാംഗങ്ങളും എയര്‍ലൈന്‍ സ്റ്റാഫ്, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തിവഴിയെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും സഹായികളും എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്‍ൈറന്‍ നിര്‍ബന്ധമില്ല. അവര്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും.

അതേസമയം, ഇവരില്‍ കുത്തിവെപ്പെടുക്കാത്തവര്‍ ഹോം ക്വാറന്റീനില്‍ കഴിയേണ്ടിവരും. കുത്തിവെപ്പെടുക്കാതെ സൗദിയില്‍ എത്തുന്ന എല്ലാവരും കോവിഡ് കവേറജുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുമ്പോഴുള്ള യാത്രാനടപടികളെ കുറിച്ച് കോവിഡ് വ്യാപന സാധ്യത വിലയിരുത്തി ന്ധന്തപ്പെട്ട വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented