മക്ക: മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സേവനത്തിന്റെ ടിക്കറ്റ് വിതരണം തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും.
ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 31 ബുധനാഴ്ച പുനഃരാരംഭിക്കാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്. ഇതിനു മുന്നോടിയായി ടിക്കറ്റ് വിതരണവും ബുക്കിങ്ങും തിങ്കളാഴ്ച മുതല്‍ വെബ്സൈറ്റ് വഴി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍വീസില്‍ മക്ക, മദീന, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനതാവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ സ്റ്റേഷനുകളിലേക്കുള്ള യാത്രകള്‍ ഉള്‍പ്പെടുന്നതായി ഹറമൈന്‍ എക്സ്പ്രസ് വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ റയാന് അല്‍ ഹര്‍ബി വിശദീകരിച്ചു.
ട്രെയിന്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തലാക്കിയ കാലയളവില്‍ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും അറ്റകുറ്റപ്പണി നടത്തുകയും തൊഴിലാളികളുടെ കാര്യക്ഷമത നിലനിര്‍ത്തുന്നതിന് റെയില്‍വേ ട്രാക്കില്‍ പരീക്ഷണ യാത്രകള്‍ തുടരുകയുമായിരുന്നു.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ നാല് സ്റ്റേഷനുകളെയാണ് തമ്മില്‍ ബന്ധിപ്പിക്കുക.
സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നതിനുമുള്ള എല്ലാ മുന്‍കരുതല്‍ നടപടികള്‍ക്കും സ്വീകരിച്ചിട്ടുണ്ടെന്ന് എഞ്ചിനീയര്‍ റയാന് അല്‍ ഹര്‍ബി പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ച പ്രോട്ടോക്കോളുകളും ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷയും സ്വീകരിച്ചാണ് ട്രെയിന്‍ സേവനം പുനരാരംഭിക്കുന്നതെന്നും അല്‍ ഹര്‍ബി കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..