ചില്ല സര്‍ഗവേദിയുടെ 'എന്റെ വായന' സംഘടിപ്പിച്ചു


സതീഷ് കുമാർ വളവിൽ ചില്ല ജനുവരി വായന ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ചില്ല സര്‍ഗവേദിയുടെ 'എന്റെ വായന' പുതുവര്‍ഷത്തില്‍ വെര്‍ച്വല്‍ പരിപാടിയായി സംഘടിപ്പിച്ചു. കെ.സച്ചിദാനന്ദന്‍ രചിച്ച 'ഗാന്ധി ' എന്ന നാടകത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സതീഷ് കുമാര്‍ വളവില്‍ പരിപാടിക്ക് തുടക്കം കുറിച്ചു.

ടീസ്റ്റ സെറ്റല്‍വാദിന്റെ 'ബിയോണ്ട് ഡൗട്ട്' സുരേഷ് ലാല്‍ അവതരിപ്പിച്ചു. അമൃത സുരേഷ് 'വെന്‍ ഐ ഹിറ്റ് യു' എന്ന നോവലിന്റെ വായനാനുഭവം അവതരിപ്പിച്ചു. ജാക്ക് കെറുവക്കിന്റെ കവിതസമാഹാരം 'ബുക്ക് ഓഫ് ബ്ലൂസ്' അഖില്‍ ഫൈസല്‍ അവതരിപ്പിച്ചു.

നിക്കൊളായ് ഗോഗളിന്റെ 'ഓവര്‍ കോട്ട്' എന്ന കഥയുടെ ആസ്വാദനം നൗഷാദ് കോര്‍മത്ത് നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ കൃതികളെ കുറിച്ച് പ്രൊഫ എം എന്‍ വിജയന്‍ എഴുതിയ 'മരുഭൂമികള്‍ പൂക്കുമ്പോള്‍' എന്ന പുസ്തകമാണ് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചത്.

യു.എ. ഖാദര്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, സുഗതകുമാരി, അനില്‍ പനച്ചൂരാന്‍ എന്നിവരെ എം. ഫൈസല്‍ അനുസ്മരിച്ചു. ബീന, മിനി നജ്മ, പിങ്കി സുജയ്, സുനില്‍ കുമാര്‍ ഏലംകുളം, ആര്‍ മുരളീധരന്‍, ശിഹാബ് കുഞ്ചീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented