സൗദി തൊഴില്‍വിപണിയില്‍നിന്ന് 2020 മൂന്നാം പാദത്തില്‍ ജോലി നഷ്ടമായത് 2,57000ത്തിലധികം പ്രവാസികള്‍ക്ക്


ജാഫറലി പാലക്കോട്

പ്രതീകാത്മകചിത്രം| Photo: Mathrubhumi

റിയാദ്: 2020 മൂന്നാം പാദത്തില്‍ 2,57,170 വിദേശ തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ വിപണിയില്‍നിന്ന് ജോലി നഷ്ടമായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2020 രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം തൊഴിലാളികളില്‍ നിന്ന് സൗദി ഇതര തൊഴിലാളികളുടെ എണ്ണം 10.2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2020 മൂന്നാം പാദത്തില്‍ സൗദി ജീവനക്കാരുടെ എണ്ണം 82,000 ആയി വര്‍ദ്ധനവ് രേഖപ്പെടുത്തി മൊത്തം സൗദി ജീവനക്കാരുടെ എണ്ണം 3.25 ദശലക്ഷമായി ഉയര്‍ന്നു. 2020 രണ്ടാം പാദത്തില്‍ ഇത് 3.17 ദശലക്ഷം തൊഴിലാളികളായിരുന്നു.

വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ ഇടിവ് സൗദിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 175,000 ആയി കുറയുകയും 13.46 ദശലക്ഷം തൊഴിലാളികളിലെത്തുകയും ചെയ്തു. 2020 രണ്ടാം പാദത്തില്‍ ഇത് 13.63 ദശലക്ഷം തൊഴിലാളികളായിരുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി നല്‍കിയ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ 23,000 വര്‍ധനയുണ്ടായി. 2020 രണ്ടാം പാദത്തില്‍ നല്‍കിയ 49,600 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നാം പാദത്തില്‍ നല്‍കിയ തൊഴില്‍ വിസകളുടെ എണ്ണം 72,400 ആയി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി 2020 രണ്ടാം പാദം സൗദിയിലേക്കും പുറത്തേക്കുമുള്ള യാത്ര വിലക്കിയിരുന്നു. 2020 മൂന്നാം പാദത്തില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നല്‍കിയ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ 56 ശതമാനം ഇടിവുണ്ടായി. 6,600 വിസകള്‍മാത്രമാണ് ഈ കാലയളവില്‍ വിതരണം ചെയ്തത്. 2020 രണ്ടാം പാദത്തില്‍ 11,800 വിസകളാണ് അപേക്ഷിച്ചതെങ്കിലും വിതരണം ചെയ്തത് 5,200 വിസകള്‍ മാത്രമാണ്.

അതേസമയം, 2020 രണ്ടാം പാദത്തില്‍ വിതരണം ചെയ്ത 5,700 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത മേഖലയ്ക്ക് നല്‍കുന്ന വിസ വര്‍ധിച്ച് 20,800 ല്‍ എത്തി. അതേസമയം, സ്വകാര്യ മേഖലയ്ക്ക് നല്‍കിയ വിസകളുടെ എണ്ണവും 2020 രണ്ടാം പാദത്തില്‍ വിതരണം ചെയ്ത 32,000 വിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ 45 ശതമാനം വര്‍ധിച്ച് 2020 മൂന്നാം പാദത്തില്‍ 46,400 വിസയിലെത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented