യാത്രയയപ്പ് നല്‍കി


പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സക്കീർ അഹമ്മദിന് പ്രവിശ്യാ കെ.എം.സി.സി.യുടെ ഉപഹാരം മുഹമ്മദ് കുട്ടി കോടൂർ സമ്മാനിക്കുന്നു

അല്‍കോബാര്‍: മൂന്നു പതിറ്റാണ്ടത്തെത്തെ പ്രവാസം അവസാനിപ്പിച്ച് സൗദി കെ.എം.സി.സി. ദേശീയ സെക്രട്ടറിയേറ്റ് അംഗം സക്കീര്‍ അഹ്മദ് കൈപക്കല്‍ നാട്ടിലേക്ക് മടങ്ങി. കിഴക്കന്‍ പ്രവിശ്യയില്‍ മത സാമൂഹിക വിദ്യാഭ്യാസ രംഗത്തെ സജീവസാന്നിധ്യമായിരുന്നു. സൗദി സ്‌കഫോള്‍ഡിങ് ഫാക്ടറിയില്‍ ഉദ്യോഗസ്ഥനായിരുന്ന സക്കീര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശിയാണ്.

ഭാര്യ മുംതാസും മക്കളായ ജാസ്‌നിന്‍ അഹമദ്, സഫിയ ഡാലിയ, സനീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ദമാമില്‍ ഉണ്ടായിരുന്നു. സൗദി കെ.എം.സി.സി. സുരക്ഷാപദ്ധതി മുന്‍ കണ്‍വീനറായിരുന്ന സക്കീര്‍ അഹമ്മദ്, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, സിജി എന്നിവയിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

സൗദി കെ.എം.സി.സി. ദേശീയ കമ്മിറ്റിയും കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയും അദ്ദേഹത്തിന് അല്‍കോബാര്‍ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് യാത്രയയപ്പ് നല്‍കി. നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം സൗദി കെ.എം.സി.സി. ഓഡിറ്റര്‍ യു.എ. റഹീം സമ്മാനിച്ചു. പ്രവിശ്യാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ കൈമാറി.

പ്രവിശ്യാ കെ.എം.സി.സി. പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രവിശ്യാ കെ.എം.സി.സി. ഭാരവാഹികളായ , സുലൈമാന്‍ കൂ ലേരി,ഖാദി മുഹമ്മദ്, ഉസ്മാന്‍ ഒട്ടുമ്മല്‍, നൗഷാദ് തിരുവനന്തപുരം, സിദ്ദീഖ് പാണ്ടികശാല, സലിം അരീക്കാട്, ഹമീദ് വടകര, അഷ്‌റഫ് ഗസാല്‍, അഷ്‌റഫ് ആളത്ത്, അമീറലി കൊയിലാണ്ടി, ജില്ലാ കെ.എം.സി.സി. ഭാരവാഹികളായ ബഷീര്‍ ബാഖവി, മുസ്തഫ കമാല്‍ കോതമംഗലം, എ ആര് സലാം ആലപ്പുഴ, ഹബീബ് മൊഗ്രാല്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റഹ്മാന്‍ കാരയാട്, സിറാജ് ആലുവ, ഷംസുദ്ദീന്‍ പള്ളിയാളി, മുഹമ്മദ് കുട്ടി തിരൂര്‍, അബ്ദുല്‍ അസീസ് കത്തറമ്മല്‍ വനിതാ വിങ് നേതാക്കളായ റുഖിയ്യ റഹ്മാന്‍, ഷബ്‌ന നജീബ്, ജംഷീന മാമുനിസാര്‍ എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. പ്രവിശ്യാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു. നജീബ് ചീക്കിലോട്, ഹബീബ് പോയി തൊടി, ഫൈസല്‍ കൊടുമ, അലിഭായ് ഊരകം, അനസ് പട്ടാമ്പി, മൊയ്തുണ്ണി പാലപ്പെട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented