സൗദി കെ.എം.സി.സി. സാമൂഹ്യ സുരക്ഷാ പദ്ധതി: കിഴക്കന്‍ പ്രവിശ്യാ പ്രചാരണത്തിന് തുടക്കമായി


സൗദി കെ.എം.സി.സി. സാമൂഹ്യ സുരക്ഷാ പദ്ധതി കിഴക്കൻ പ്രവിശ്യാ തല പ്രചരണ ഉദ്ഘാടനത്തിൽനിന്ന്

ദമാം: സൗദി കെ.എം.സി.സി. ദേശീയ കമ്മിറ്റി തുടക്കം കുറിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2021 വര്‍ഷത്തേക്കുള്ള പ്രചാരണ ക്യാമ്പയിന് കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കമായി.

കെ.എം.സി.സി. പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി. ദേശീയ സമിതി സെക്രട്ടറിയേറ്റ് അംഗം സക്കീര്‍ അഹ്മദ് കൈപക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ഷാജി മതിലകം, ഷാജി വയനാട്, മഞ്ജു മണിക്കുട്ടന്‍, ജാഫര്‍ എടവണ്ണപ്പാറ,ഖിദറ് മുഹമ്മദ്, എം.കെ. ഷാജഹാന്‍, സലാം ജാംജൂം, മണിക്കുട്ടന്‍ പത്മനാഭന്‍, ഇഖ്ബാല് ആനമങ്ങാട്, കെ.എം.സി.സി. നേതാക്കളായ മാമു നിസാര്‍, ഖാദി മുഹമ്മദ്, ഹമീദ് വടകര, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, സിദ്ദീഖ് പാണ്ടികശാല, അമീറലി കൊയിലാണ്ടി, റഹ്മാന്‍ കാരയാട്, സിറാജ് ആലുവ, മുഹമ്മദ് കുട്ടി തിരൂര്‍, മഹ്ശൂക്ക് റഹ്മാന്‍ ചേലമ്പ്ര എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ട്രഷറര്‍ സിപി ശരീഫ് നന്ദിയും പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ ദമാം, അല്‍കോബാര്‍, തുക്ബ, അബ്‌കേക്, അല്‍ഹസ, ഖത്തീഫ്, റഹീമ, ജുബൈല്‍, നാരിയ, ഖഫ്ജി എന്നീ സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന ഡിസംബര്‍ 15 വരെ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടാമെന്നും നാട്ടില്‍ അവധിയില്‍ കഴിയുന്നവര്‍ക്ക് സുരക്ഷാ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന കെ.എം.സി.സി. കേരള ട്രസ്റ്റ്
ഓണ്‍ലൈന്‍ സംവിധാനമായ www.mykmcc.org എന്ന പോര്‍ട്ടലിലും രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണെന്ന് കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. സുരക്ഷാ പദ്ധതി കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented