യാത്രികര്‍ കൊവിഡ് 19 പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം


ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയിലേക്കും പുറത്തേക്കും പോകുന്ന യാത്രക്കാര്‍ എല്ലായ്പ്പോഴും കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍(ഗാക്ക) അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് ഭാഗികമായി നീക്കുന്നതായി കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം ഇന്ന് ഗാക്കയുടെ പ്രസ്താവന.

ആരോഗ്യ മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് സൗദിയിലെ എയ്യാ വിമാനത്താവളങ്ങളിലും സേവനം പുനരാരംഭിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാരും മൂന്ന് ദിവസത്തെ ഹോം ക്വാറന്‍ൈറനില്‍ തുടരണം. സൗദിയില്‍ പ്രവേശിച്ച് 48 മണിക്കൂര്‍ കഴിഞ്ഞ് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ മറ്റൊരു പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ അപ്ഡേറ്റ് ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു.

ഓരോ വിമാനക്കമ്പനികളും തങ്ങളുടെ വിമാന സര്‍വീസുകള്‍ക്ക് മുമ്പായി യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ വ്യക്തമാക്കണമെന്ന് ജി.എസി.എ. അറിയിച്ചു. ലക്ഷ്യസ്ഥാനത്തേക്കുള്ള രാജ്യത്തിന്റെ എല്ലാ ആരോഗ്യ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section
Most Commented