സൗദി അറേബ്യയില്‍ 1759 പുതിയ കോവിഡ് രോഗികള്‍


ജാഫറലി പാലക്കോട്

പ്രതീകാത്മകചിത്രം | Photo: Reuters

റിയാദ്: സൗദിയില്‍ പുതുതായി 1759 പേര്‍ക്കു കൂടി കോവിഡ്. 2,945 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,72,590 ആയി.

27 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2816 ആയി. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2,28,569 ആണ്.

കോവിഡ് ബാധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത് 41,205 പേരാണ്. ഇവരില്‍ അത്യാസന്നനിലയില്‍ കഴിയുന്നവരാകട്ടെ 2063 പേര്‍. സൗദി ആരോഗ്യ മന്ത്രാലയം പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തായിഫ്:183, ഹുഫൂഫ്:167, റിയാദ്:118, മക്ക: 117, ഖമീസ് മുഷൈത്ത്: 91, ഹായില്‍:76, ജിദ്ദ:74, ദമ്മാം:67, തബുഖ്:57, ഹഫര്‍ അല്‍ ബാത്തിന്‍:54 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented