കൊറോണ: സൗദിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു


ജാഫറലി പാലക്കോട്

അഫ്ഗാന്‍ സ്വദേശിയാണ് മരണപ്പെട്ടത്.

Photo: Mathrubhumi Archives| ES Akhil

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരണപ്പെട്ടതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി. പുതുതായി രാജ്യത്ത് 205 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും മൊത്തം രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 767 ആയതായും അദ്ദേഹം അറിയിച്ചു.

അഫ്ഗാന്‍ സ്വദേശിയാണ് മരണപ്പെട്ടത്. എല്ലാ പൗരന്മാരും വിദേശികളും ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും സ്ഥലങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ജിദ്ദ 82, റിയാദ് 69, അല്‍ബാഹ 12, ബീഷ 8, നജ്റാന്‍ 8 , അബഹ 6, ഖത്തീഫ് 6, ദമ്മാം 6, ജിസാന്‍ 3, അല്‍ഖോബാര്‍ 2, ദഹ്റാന്‍ 2, മദീന 1 എന്നിങ്ങനെയാണ് പുതുതായി കൊറോണ വൈറസ് റിപ്പോര്‍ട്ട്ചെയ്തവര്‍.

ഇതോടെ സൗദിയില്‍ മൊത്തം കൊറോണ വൈറസ് ബാധിച്ചവര്‍ 767 എണ്ണവും അതില്‍ സുഖം പ്രാപിച്ചവര്‍ 28 എണ്ണവും മരണപ്പെട്ടത് ഒരെണ്ണവും ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented