കേന്ദ്രബജറ്റ്: പ്രവാസികള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമെന്ന് കേളി


പൊതുമേഖലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്‍., റെയില്‍വേ, എയര്‍ ഇന്ത്യ, പെട്രോളിയം കമ്പനികള്‍ എന്നിവയുടെ ചുവട് പിടിച്ച് എല്‍.ഐ.സി., ഐ.ഡി.ബി.ഐ. എന്നിവയേയും സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കേളി ആവശ്യപ്പെട്ടു.

നിർമല സീതാരാമൻ. Photo: ANI

റിയാദ്: ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2020-21 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പാണെന്ന് കേളി കലാസാംസ്‌കാരിക വേദി. പുതിയ നികുതി നിര്‍ദ്ദേശങ്ങളിലൂടെ പ്രവാസികളെ പിഴിയാനുള്ള ശ്രമവും, തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ഒരെളിയ ശ്രമം പോലും ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തതും തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

പൊതുമേഖലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്‍., റെയില്‍വേ, എയര്‍ ഇന്ത്യ, പെട്രോളിയം കമ്പനികള്‍ എന്നിവയുടെ ചുവട് പിടിച്ച് എല്‍.ഐ.സി., ഐ.ഡി.ബി.ഐ. എന്നിവയേയും സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കേളി ആവശ്യപ്പെട്ടു.

രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ മുരടിപ്പ് മാറ്റുന്നതിനോ, യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉത്പാദനം കൂട്ടുന്നതിനോ ക്രിയാത്മകമായ ഒരു പദ്ധതിയും ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. കേരളത്തിന്റെ നികുതി വിഹിതം അയ്യായിരം കോടി വെട്ടിക്കുറച്ചതിനു പുറമെ ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച നിരവധി ആവശ്യങ്ങളില്‍ ഒന്നുപോലും പരിഗണിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. 22 ശതമാനം അധിക നികുതിയും സര്‍ച്ചാര്‍ജ്ജും ഏര്‍പ്പെടുത്തി കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്രബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനക്കെതിരെയും, ചിറ്റമ്മനയത്തിനെതിരേയും കേളി ശക്തമായി പ്രതിഷേധിക്കുന്നതായും കേളി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented