-
ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞിന്റെ സ്വാഗതത്തോടെ ഈസ്റ്റ് റിഫാ ബഹ്റൈന്‍ ഡോജോയില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. ജോ. സെക്രെട്ടറി കിഷോര്‍ കുമാര്‍ സംഘടനയുടെ നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചു. ട്രെഷറര്‍ രാജ് കൃഷ്ണന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ സന്തോഷ് കുമാര്‍, സജീവ്, ബിനു കുണ്ടറ, ജിതിന്‍, മനോജ് ജമാല്‍, റെജീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഏരിയ കോ-ഓര്‍ഡിനേറ്ററായ മുഹമ്മദ് കുഞ്ഞിന്റെ മേല്‍നോട്ടത്തില്‍ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിഫ ഏരിയ കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡന്റ് - ജിബിന്‍ ജോയ്
സെക്രട്ടറി - അന്‍ഷാദ് എം. പി.
ട്രഷറര്‍ - അനില്‍ കുമാര്‍
വൈസ് പ്രസിഡന്റ് - ദില്‍ഷാദ് രാജ്
ജോ.സെക്രട്ടറി - ഷിബു സുരേന്ദ്രന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: 39007142, 33006777
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..