തായിഫ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമോൻ കാക്കീയ ഉദ്ഘാടനം ചെയ്യുന്നു.
തായിഫ്: കെ.എം.സി.സി. തായിഫ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി. മത്ന ഫൈസല്‍ ഒത്ന ഫൈസല്‍ ഓഡിറ്റേറിയത്തില്‍ നടന്ന സ്നോഹ സംഗമം സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കുഞ്ഞുമോന് കാക്കിയ ഉദ്ഘാടനം ചെയ്തു.
തായിഫ് കെ.എം.സി.സി. പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. നാലുപതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന കെ.എം.സി.സി. സ്ഥാപക നേതാവും മേഖലയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവവുമായ എം.എ. റഹ്മാന് ചടങ്ങിനല് ഊഷ്മളമായ യാത്രയയപ്പ് നല്കി.
തായിഫ് കെ.എം.സി.സിയുടെ ഉപഹാരം കുഞ്ഞുമോന് കാക്കീയ എം.എ റഹ്മാന് സമ്മാനിച്ചു. മുഹമ്മദ് സ്വാലിഹ് ഷാള്‍ അണിയിച്ചു.
ജീവകാരുണ്യ രംഗത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി മുഹമ്മദ് സ്വാലിഹിനെ ഉപഹാരം നല്കി ആദരിച്ചു. സഫീര്‍ (ഒ.ഐ.സി.സി), ഇഖ്ബാല്‍ പുലാമത്തോട് (നവോദയ), അബ്ദുല്‍ അസീസ് റഹ്മാനിയ്യ (എസ്.ഐ.സി), ആര്.എം.ത്വല്‍ഹത്ത് (ഐ.സി.എഫ്), മഹ്മൂദ്(തനിമ), അബ്ദുല്‍ റഹ്മാന് (ആരതി), സുലൈമാന്‍ മാളിയേക്കല്‍, മുഹമ്മദ് ഷാ വാഴക്കാട്, ഹമീദ് പെരുവെള്ളൂര്‍, ജലീല്‍ തോട്ടൊളി, അബ്ദുല്‍ മജീദ് (ശുത്ത്), ഫൈസല്‍ മാലിക്ക് എ.ആര് നഗര്‍ എന്നിവര്‍ സംസാരിച്ചു.
എം.എ റഹ്മാന് യാത്രയപ്പിനു നന്ദി പറഞ്ഞ് മറുപടി പ്രസംഗം നടത്തി. സിറ്റി കെ.എം.സി.സി. പുറത്തിറക്കിയ 2022 കലണ്ടര്‍ കുഞ്ഞുമോന് കാക്കീയ അബ്ദു റഹ്മാന് നല്കി പ്രകാശനം ചെയ്തു. മുജീബ് കോട്ടക്കല്‍ സ്വാഗതവും സലാം പുല്ലാളൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..