.
മനാമ: ബഹ്‌റൈനിലെ പ്രവാസി കൗമാര സംഗീത പ്രതിഭകളുടെ സംഗമമായി 'ഋതം' സംഗീത ആല്‍ബം പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍ ആദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണു ഋതം റിലീസ് ചെയ്തത്.
പടയണി കാവുകളുടെ ഗ്രാമീണസൗന്ദര്യത്തിലൂടെ കടന്നുപോകുന്ന 'ഋതം' ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രവാസ സംഗീത അരങ്ങുകളിലെ നിറസാന്നിധ്യമായ അതുല്‍ കൃഷ്ണയാണ്. ആലാപന മാധുര്യമൂറുന്ന നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ആര്‍ക്കിടെക്ക്ചര്‍ വിദ്യാര്‍ഥിനിയും പ്രവാസ സംഗീത അരങ്ങുകളിലെ കൗമാര പ്രതിഭയുമായ രോഷ്ണി രജി ആലപിച്ച 'ഋതം' ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ഇതിനകം തന്നെ പല ശ്രദ്ധേയമായ ആല്‍ബങ്ങള്‍ക്കും രചന നിര്‍വഹിച്ച മനു മോഹനനാണ്.
ആര്‍.കെ.മ്യൂസിക് നിര്‍മിച്ച് കുരമ്പാല പുത്തങ്കാവിനും പടയണിഗുരുക്കന്‍മാര്‍ക്കും സമര്‍പ്പണമായി ചെയ്ത ഋതത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് ഷിബിന്‍ പി സിദ്ദിക്ക്. ഗൗതം മഹേഷ് താളസന്നിവേശവും പ്രശസ്ത വീണ വിദ്വാന്‍ അന്നമനട ബിജു വീണയിലും പുല്ലാംകുഴല്‍ വാദകന്‍ കുന്നിട ശശി ഫ്‌ലൂട്ടിലും ആല്‍ബത്തിന്റെ പശ്ചാത്തലമൊരുക്കി. ആഗ്‌നേയ, ശ്രേയ, ദിയ എന്നിവരും ഗായകരായി പങ്കാളികളായി.
ബിജു രാജന്റെ മിക്‌സിങില്‍ ഹാരിസ് കെ.ഇക്കാച്ചു ദൃശ്യ സംവിധാനവും എഡിറ്റിങ്ങും ചെയ്ത ആല്‍ബത്തില്‍ ചെണ്ടവാദകന്‍ വരുണ്‍ നായര്‍, ആതിര, ആത്രേയി എന്നിവരും പങ്കെടുത്തു. സമകാലിക സംഗീത സംവിധാനരംഗത്ത് ശ്ര്‌ദ്ധേയമായ സംഗീത നിര്‍വ്വഹണമാണു ഋതം എന്ന കന്നി സംരംഭത്തിലൂടെ അതുല്‍കൃഷ്ണ നിര്‍വ്വഹിച്ചിരിക്കുന്നത്.
Content Highlights: Rhythm Album
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..