
-
മനാമ: ബഹ്റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'റിപ്പബ്ലിക് ദിന സംഗമ'ത്തില്‍ മുഖ്യാതിഥിതിയായി പ്രമുഖ മാധ്യമ പ്രവര്ത്തകന് ടി.എം.ഹര്ഷന് പങ്കെടുക്കും. റിപ്പബ്ലിക് ദിനമായ 26 ന് വൈകീട്ട് ഏഴിന് അദ്ലിയ ബാന്‍ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം. ബഹ്റൈനിലെ ചിത്രകാരന്മാര് ചേര്‍ന്നൊരുക്കുന്ന 'വരയും വരിയും' ചിത്രാവിഷ്കാരത്തോടെയാണ് പരിപാടി തുടങ്ങുക. സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. പങ്കജ് നഭന്‍, ഇ.എ.സലീം, അജിത് മാക്സി, ഷാഫി എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ചിത്രാവിഷ്കാരത്തിന് ഷിജു കോളിക്കണ്ടി നേത്വത്വം നല്‍കും.
ഇന്ത്യയുടെ മതേതര പാരമ്പര്യം നിറങ്ങളില്‍ വിവരിക്കുന്ന പരിപാടിയാകും ചിത്രാവിഷ്കാരം. ബഹ്റൈനിലെ വിവിധ സ്കൂളിലെ 71 വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ദേശീയ ഗാനവും ആലപിക്കും. ബഹ്റൈന്റെ ചരിത്രത്തിലാദ്യമായാണ് വിവിധ സംഘടനകള്‍ ഒന്നിച്ച് റിപ്പബ്ലിക് ദിന സംഗമത്തിന് വേദിയൊരുക്കുന്നത്.
ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, ആം ആദ്മി, കെ.സി.എ, പ്രതിഭ, സമസ്ത, സിംസ്, ഐ.സി.എഫ്, ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് ,പ്രേരണ, ഭൂമിക, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, കെ.എന്‍.എം ബഹ്റൈന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട് , സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്, പടവ്, മൈത്രി, തണല്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. വിവിധ സംഘടനകള്‍ ചേര്‍ന്നുളള 'നാനാത്വത്തില്‍ ഏകത്വം' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Content Highlight: Republic day celebration
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..