റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും


റിയാദ്: സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ സല്‍മാന്‍രാജാവിന്റെ ഉത്തരവ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഒണ്‍ലൈന്‍ പോര്‍ട്ടല്‍ അബ്ഷീര്‍ വഴിയാണ് ഇത് പുതുക്കി നല്‍കുക. മൂന്ന് മാസത്തേക്ക് എല്ലാവര്‍ക്കും സൗജന്യമായാണ് വിസകള്‍ പുതുക്കാനുള്ള പുതിയ ഉത്തരവ്.

കൊറോണവൈറസ് പടരാതിരിക്കാനുള്ള, പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള തയതികള്‍ക്കിടയില്‍ കാലാവധിയുള്ള എല്ലാ റീ എന്‍ട്രി എക്‌സിറ്റ് വിസകളും സൗജന്യമായി മൂന്ന് മാസത്തേക്കാണ് നീട്ടി നല്‍കുന്നത്. ഇതിന് ഫീസുകളോ മറ്റു നടപടിക്രമങ്ങളോ ജവാസത്ത് ഓഫീസുകളുമായി വ്യക്തിപരമായി ബന്ധപ്പെടേണ്ട ആവശ്യമോ ഇല്ല. എല്ലാവരുടേയും എക്‌സിറ്റ്, റീഎന്റട്രി വിസകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ അബ്ഷീര്‍ വഴി വരും ദിവസങ്ങളില്‍ കാലാവധി നീട്ടി ലഭിക്കും.

ജവാസത്ത് വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കൂടാതെ നാട്ടിലുള്ളവരുടെ സൗദിയിലേക്കുള്ള മടക്കം രാജ്യം കൊറോണയില്‍ നിന്നും മുക്തമായതിന് ശേഷം മാത്രമായിരികുമെന്നും ആഭ്യയന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: re-entry visas will be extended for three months

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented