-
റിയാദ്: ലോകത്തെ ഏറ്റവും വലിയ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട ചെങ്കടല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന നാല് ആഡംബര ഹോട്ടലുകളുടെ സ്ഥാനം നിര്‍ണ്ണയിച്ചതായി റെഡ്സീ വികസന കമ്പനി വ്യക്തമാക്കി.
സൗദിയുടെ ചെങ്കടല്‍ തീരത്തുനിന്നു അഭിമുഖമായി നില്‍ക്കുന്ന നാല് പ്രധാന ദ്വീപുകള്‍ക്ക് ചുറ്റും നിരവധി ഫ്ലോട്ടിംഗ് ആസ്തികള്‍ ജലത്തിന് മുകളിലായി നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമാണ് നിര്‍ണ്ണയിച്ചിട്ടുള്ളത്.
മൂന്നാഴ്ച എടുത്ത് നടത്തിയ പദ്ധതിയുടെ സ്‌ക്കാനിങ് അനുസരിച്ചു വെള്ളത്തില്‍ ചലിക്കുന്ന വില്ലകള്‍, റെസ്റ്റോറന്റുകള്‍, ആഢംബര-അത്യാഡംബര ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം നിര്‍മ്മിക്കുന്നത് ഷെബാര, ഉമ്മു ഷെയ്ഖ് എന്നീ രണ്ടു ദ്വീപുകളിലായിരിക്കും.
പരിസ്ഥിതി വ്യവസ്ഥയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് ചെങ്കടല്‍ വികസന കമ്പനി ടീം ആധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുക. പവിഴപ്പുറ്റുകളുടെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഉറപ്പിച്ചു വെള്ളത്തെ തടഞ്ഞുവെച്ചിരിക്കും.
ഇതിന് ശേഷം ഡ്രോണുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചു ഫോട്ടോ എടുത്ത് വിദഗ്ധരായ ഡിസൈനര്‍മാര്‍ സൈറ്റിന്റെ പൊതുവായ ഘടന മനസ്സിലാക്കിയാണ് നാല് ഹോട്ടലുകളുടെയും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചത്.
വിവിധ ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാവുന്ന ചെങ്കടല്‍ പദ്ധതിയുടെ ഒന്നാം ഘട്ടം 2022 അവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ച് ദ്വീപുകളിലായി 3000 ആഡംബര റൂമുകള്‍ ഉള്ള 14 ഹോട്ടലുകളുടെ വികസനവും പര്‍വ്വത, മരൂഭൂമിയിലെ രണ്ട് റിസോര്‍ട്ടുകള്‍, വിനോദ സൗകര്യങ്ങള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.2030 ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, 8000 റൂമുകളുള്ള ഹോട്ടലുകള്‍ 22 ദ്വീപുകളിലായി വികസിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..