സൗദിയില്‍ സിംഗിള്‍ ചാനലിലൂടെ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ 43 കമ്പനികള്‍


പ്രതീകാത്മക ചിത്രം

ദമ്മാം: ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ 'സിംഗിള്‍ ചാനല്‍' സംവിധാനത്തിലൂടെ നേരിട്ട് റിക്രൂട്ട്മെന്റ് നടത്താന്‍ 43 കമ്പനികളെ അനുവദിക്കുമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി) വക്താവ് സാദ് അല്‍ ഹമ്മദ് പറഞ്ഞു.

കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതും സൗദി അറേബ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലുള്ള ഒരു ഇലക്ട്രോണിക് ചാനല്‍ സംവിധാനത്തിന് കീഴിലായിരിക്കുമെന്നും സാദ് അല്‍ ഹമ്മദ് പറഞ്ഞു.

റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും കരാര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഇന്തോനേഷ്യന്‍ തൊഴിലാളികളുടെ തൊഴിലിനായുള്ള സിംഗിള്‍-ചാനല്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍, കരാര്‍ ബന്ധം കൃത്യമല്ലാത്ത രീതിയിലാണ് നടപ്പിലാക്കിയിരുന്നത്. ഇന്തോനേഷ്യന്‍ തൊഴിലാളികളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന കുറച്ച് റിക്രൂട്ട്മെന്റ് കമ്പനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് രാജ്യത്ത് ഇന്തോനേഷ്യന്‍ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളിലൊന്നാണ്. ഇന്തോനേഷ്യന്‍ ഗാര്‍ഹിക സഹായികളെ നിയമിക്കുമ്പോഴുള്ള സേവനങ്ങളുടെ ചിലവ് സമൂഹത്തിലെ മിക്ക അംഗങ്ങള്‍ക്കും താങ്ങാനാവുന്നതല്ലായിരുന്നു.

റിക്രൂട്ട്മെന്റ് കമ്പനികള്‍ മുഖേന മാത്രമേ ഇന്തോനേഷ്യയുമായി കരാര്‍ ഉണ്ടാക്കുകയുള്ളൂവെന്ന് വക്താവ് പറഞ്ഞു. 'ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ വരവ് ത്വരിതപ്പെടുത്തുന്നതിനും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും സൗദിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗാര്‍ഹിക തൊഴിലാളികളുടെ ദേശീയതയുടെ വൈവിധ്യം തൊഴില്‍ വിപണിയില്‍ വര്‍ദ്ധിപ്പിക്കുന്ന കരാര്‍ ബന്ധത്തിലേക്കുള്ള കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലേക്കുള്ള ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിനുള്ള ''സിംഗിള്‍-ചാനല്‍'' പദ്ധതിക്കുള്ള കരാറില്‍ സൗദി തൊഴില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അബുത്തുനൈനും ഇന്തോനേഷ്യയുടെ മാനവശേഷി മന്ത്രി ഐദ ഫൗസിയയും കഴിഞ്ഞ വ്യാഴാഴ്ച തൊഴിലുകളില്‍ ഒപ്പുവച്ചത് ശ്രദ്ധേയമാണ്. കരാര്‍ പ്രകാരം, കരാര്‍ ഒപ്പിട്ട തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിക്രൂട്ട്മെന്റ് കമ്പനികള്‍ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

സൗദി ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡെപ്യൂട്ടി മന്ത്രി ഡോ. അദ്നാന്‍ അല്‍-നൈമിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ബാലി ദ്വീപില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ഇന്തോനേഷ്യയില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ സുഗമമാക്കുന്നതിനുമുള്ള ചാനലിനെ ഏകീകരിക്കുന്നതിനുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ചട്ടക്കൂടിലാണ് ഈ പദ്ധതി വരുന്നത്. കരാര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി തൊഴില്‍ വിപണിയുടെ ആവശ്യകതകളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഗാര്‍ഹിക തൊഴിലാളികളുടെ ദേശീയതകളെ വൈവിധ്യവത്കരിക്കാനും ഇത് ലക്ഷ്യമിടുന്നുണ്ട്.

11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിന്റെ ഫലമാണ് കരാര്‍ ഒപ്പിടുന്നത്. സൗദി തൊഴിലുടമയെ കൊലപ്പെടുത്തിയതിന് വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് 2011 ല്‍ സൗദി അറേബ്യയിലേക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വീട്ടുജോലിക്കാരെ അയയ്ക്കുന്നത് ഇന്തോനേഷ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട്, ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കാന്‍ ഇന്തോനേഷ്യ സൗദിയുമായും മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും സമ്മതിച്ചെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ അവരുടെ വരവ് വൈകുകയായിരുന്നു.

Content Highlights: Recruitment of Indonesian domestic workers will resume in saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented