കുവൈത്ത് റിയൽ എസ്റ്റേറ്റ് മേഖല - ആകാശ കാഴ്ച്ച | ചിത്രം: കുന
കുവൈത്ത് സിറ്റി : കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലക്ക് പുത്തൻ ഉണർവ്വ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം ജനുവരിയിൽ മാത്രം 243.3 മില്യൺ ദിനാറിന്റെ റിയൽ എസ്റ്റേറ്റ് ഓഹരി ഇടപാടുകൾ നടന്നതായി റിപ്പോർട്ട്.
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കുവൈത്ത് റിയൽ എസ്റ്റേറ്റ് മേഖല സജീവമാകുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തകർന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചു വരവിനെ റിയൽ എസ്റ്റേറ്റ് ഉടമകൾ ആശ്വാസത്തോടെയാണ് കാണുന്നത്. കണക്കുകൾ അനുസരിച്ചു ഈ വർഷം ജനുവരിയിൽ മാത്രം നടന്നത് 243.3 മില്യൺ ദിനാറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ.
എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ സാമ്പത്തിക വരുമാനത്തിൽ കുറവുണ്ടായതായാണ് കണക്കുകൾ. ഡിസംബറിലെ റിയൽ എസ്റ്റേറ്റ് മൂല്യത്തിൽ നിന്ന് 17.3 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്.
294.3 മില്യൺ ദിനാറിന്റെ ഇടപാടുകളാണ് ഡിസംബറിൽ നടന്നത്. 2021 ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 6.2 ശതമാനത്തിന്റെ ഇടിവും ഈ വർഷം സംഭവിച്ചു. 456 കരാറുകൾക്കും, 15 ഏജൻസികൾക്കുമായി 471 റിയൽ എസ്റ്റേറ്റ് ഡീലുകളാണ് ജനുവരിയിൽ ആകെ നടന്നത്. ഇതിൽ 191 ഇടപാടുകളുമായി അലി അഹമ്മദ് ഗവർണറേറ്റ് ആണ് മുന്നിൽ. 82 ഇടപാടുകളുമായി ഹവല്ലി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും, 3.8 ശതമാനം ഇടപാടുകളുമായി ജഹ്റ ഗവർണറേറ്റാണ്.
Content Highlights: real estate kuwait
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..