കിങ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ അപൂര്‍വമായ ഖുര്‍ആനുകള്‍ പ്രദര്‍ശനം


Photo: twitter.com/shakerr_ahmed/status/1539218484202192899/photo/1

റിയാദ്: ഖുര്‍ആനിന്റെ മധ്യകാല പകര്‍പ്പുകള്‍ ഉള്‍പ്പെടെ അപൂര്‍വ അറബി കയ്യെഴുത്തുപ്രതികളുടെ പ്രദര്‍ശനം കിങ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ തുറന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ ഏകീകരണത്തിന് മുമ്പ് അച്ചടിച്ച പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദര്‍ശനം ലൈബ്രറി സെക്രട്ടറി ജനറല്‍ ഡോ. മന്‍സൂര്‍ ബിന്‍ അബ്ദുല്ല അല്‍-സമില്‍ ഉദ്ഘാടനം ചെയ്തു.

ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ ഖുര്‍ആനുകളും പ്രാദേശിക കയ്യെഴുത്തുപ്രതികളും, മിനിയേച്ചറുകളും, പുരാവസ്തുക്കളും, ലിഖിതങ്ങളും, മറ്റ് അറബ്, സൗദി പ്രസിദ്ധീകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തിടെ നാഷണല്‍ ലൈബ്രറി ഓഫ് ചൈന സംഭാവന ചെയ്ത ചൈനീസ് പുസ്തകങ്ങളും കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചരിത്രം, സമ്പദ്വ്യവസ്ഥ, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ അറബിയിലും ഇംഗ്ളീഷിലും ലഭ്യമാണ്. ചൈനയുമായി ബന്ധപ്പെട്ട സാഹിത്യങ്ങളും ചൈനീസ് ഭാഷയെക്കുറിച്ചുള്ള പുസ്തകങ്ങളും കുട്ടികളുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് രാജ്യത്തെയും സംസ്‌കാരത്തെയും അടുത്തറിയാനുള്ള അവസരമാണ് നല്‍കുന്നത്.

Content Highlights: Rare Qurans on display at King Fahd National Library


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented