
-
കുവൈത്ത് സിറ്റി: കുവൈത്തില്‍ റാന്‍ഡം കോവിഡ് പരിശോധനയും സര്‍വേകളും മെഡിക്കല്‍ പരിശോധനകളും ആരംഭിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന ആരംഭിച്ചത്.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഓരോ വീടുകളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരുടെ അടിസ്ഥാനത്തില്‍ സര്‍വേകളും മെഡിക്കല്‍ പരിശോധനകളും നടത്താന്‍ പൊതുജനാരോഗ്യ വകുപ്പിലെ മെഡിക്കല്‍ ടീമുകള്‍
ആരംഭിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു,
ദിനംപ്രതി 120-250 ആളുകളെ ക്രമരഹിതമായി ഓരോ പ്രദേശങ്ങളില്‍ നിന്നും സ്മിയര്‍ പരിശോധനയ്ക്കായി തിരഞ്ഞെടുക്കും. രക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യവും, രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ കൊറോണ രോഗി സുഖം പ്രാപിക്കാനുള്ള സാധ്യതയും വിലയിരുത്തും.
അതേസമയം സമൂഹ പ്രതിരോധം -ഹെര്‍ഡ് ഇമ്മ്യൂണിറ്റി സംബന്ധിച്ച നയം നടപ്പിലാക്കാന്‍ പരിശോധന നിര്‍ണ്ണായകം ആകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. കൂടാതെ രോഗബാധിതരാണെന്ന് പോലും അറിയാതെ സുഖം പ്രാപിച്ചവരെ പ്പോലുള്ള വലിയൊരു വിഭാഗത്തെ നിരീക്ഷിക്കുന്ന സാഹചര്യത്തില്‍ റാന്‍ഡം പരിശോധന സുപ്രധാനമായ പങ്ക് വാഹി ക്കുന്നതായും അധികൃതര്‍ കരുതുന്നു.
സമൂഹ പ്രതിരോധ നയത്തിന്റെ ഭാഗമായി പരീക്ഷിക്കപ്പെടേണ്ടവരില് 40% ത്തിലധികം പേര് സുഖം പ്രാപിക്കുകയാണെങ്കില്‍, അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് നിര്‍ദേശിക്കും.
കൊറോണ അണുബാധയുടെ തോത് കുറഞ്ഞിട്ടുണ്ടെന്നും, സുപ്രധാനമായ ആരോഗ്യ നിര്‍ദേശങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് നിവസിക്കുന്ന എല്ലാ സ്വദേശികളെയും, വിദേശികളെയും ലക്ഷ്യമാക്കിയാണ് മുന്‍ കൂട്ടി അറിയിക്കാതെ വീട് വീടാന്തരം കൊറോണ സ്വാബ് പരിശോധന ആരംഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..