Photo: Pravasi Mail
മക്ക: ഈ മഹത്തായ മാസം സല്‍കര്‍മ്മങ്ങളുടെയും അനുസരണത്തിന്റെയും കാലമാണെന്നും ആത്മാവിനെ ശുദ്ധീകരിക്കാനും ഭിന്നതകള്‍ ഉപേക്ഷിക്കാനുമുള്ള അവസരമാണിതെന്നും ഇരു ഹറം സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് തന്റെ റംസാന്‍ സന്ദേശത്തില്‍ പറഞ്ഞു.
ദൈവകൃപയാല്‍, കൊറോണ എന്ന മഹാമാരിയെ തുരത്താനായതോടെ, പ്രയാസങ്ങള്‍ക്ക് ശേഷം ആശ്വാസവുമായാണ് റംസാന്‍ നമ്മിലേക്ക് എത്തിയത്. മഹാമാരിയെ ഉപരോധിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും നാം നേടിയ മഹത്തായ വിജയത്തിന് സര്‍വശക്തനായ ദൈവത്തിന് നന്ദി പറയുന്നുവെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
രണ്ട് വിശുദ്ധ മസ്ജിദുകള്‍, തീര്‍ഥാടകര്‍, സന്ദര്‍ശകര്‍ എന്നിവരെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മഹാമാരിയെ നേരിടാനുള്ള മുന്‍കരുതലുകളും പ്രതിരോധ നടപടികളും എടുത്തുകളഞ്ഞതിന് ശേഷം ഇരു ഹറമുകളിലും കൂടുതല്‍പേര്‍ക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കി.
അതിര്‍ത്തികളില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ നിലയുറപ്പിച്ച നമ്മുടെ ധീരരായ സൈനികര്‍, രാജ്യത്തെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ എന്നിവരോട് സന്ദി പറയുന്നു. അവര്‍ക്ക് ഏറ്റവും മികച്ച പ്രതിഫലം നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
ദൈവം നമ്മുടെ ഉപവാസവും പ്രാര്‍ത്ഥനയും സ്വീകരിച്ച് വിജയവും പ്രതിഫലവും നല്‍കട്ടെ. ദൈവം നമ്മുടെ രാജ്യത്തെ തിന്മകളില്‍ നിന്നും സംരക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് രാജാവ് റംസാന്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Content Highlights: Ramadan message of King Salman bin Abdulaziz
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..