ലാല്‍ കെയേഴ്സിന്റെ റമദാന്‍ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി


-

മനാമ: നിലവിലെ സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ച ബഹ്റൈന്‍ ലാല്‍ കെയേഴ്സ് രണ്ടാം ഘട്ടം എന്ന നിലയില്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി.

റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം റമദാന്‍ കിറ്റുകള്‍ ആണ് തയാറാക്കിയിരിക്കുന്നതെന്നു ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ അറിയിച്ചു. ഇന്നു മുതല്‍ ബഹ്റൈനിലെ വിവിധ ഏരിയകളില്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും.

ചാരിറ്റി കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ്, ട്രെഷറര്‍ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ അനു കമല്‍, തോമസ് ഫിലിപ്പ്, ഷാന്‍, പ്രജില്‍ പ്രസന്നന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഡിറ്റോ, വൈശാഖ്, ഷിബു, സുബിന്‍, രതിന്‍, സജീഷ്, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, മണിക്കുട്ടന്‍, അജി ചാക്കോ,രാജേഷ്, ജിനു, നജ്മല്‍, വിഷ്ണു, അജീഷ്, അജില്‍ എന്നിവര്‍ കിറ്റു വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നു.

Content Highlights: Ramadan kits ready for distribution

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented