.
ജിദ്ദ: സ്പര്‍ശം ജിദ്ദ ചാപ്റ്റര്‍ ഇക്കഴിഞ്ഞ റമദാനില്‍ ശേഖരിച്ച റമദാന് കളക്ഷന്‍ പൂക്കോട്ടുരിലെ സ്പര്‍ശം ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് സ്പര്‍ശം പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂരിന് സ്പര്‍ശം ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് പിപി മുസ്തഫ കൈമാറി. ജനറല്‍ സെക്രട്ടറി വി.പി.സലിം, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് കെ.ഇസ്മായില്‍ മാസ്റ്റര്‍, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി.നൗഷാദ്, എന്‍.പി. അക്ബര്‍, വി.കെ.മുഹമ്മദ്, ജിദ്ദ ചാപ്റ്റര്‍ ഭാരവാഹികളായ ജാഫര്‍ അത്താണിക്കല്‍, അഷ്റഫ് പുല്ലാര, ഹംസ ചീനിക്കല്‍, മജീദ് പുല്ലാര അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..